ലഡാക്ക്: ലഡാക്കിലെ കാര്‍ഗിലില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ജമ്മു കശ്മീരിലെ വിവിധ മേഖലകളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചെ 2.50ന് 15 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ജമ്മുവിലെയും ശ്രീനഗറിലെയും നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ ഭൂചലനം അനുഭവപ്പെട്ടതായി രേഖപ്പെടുത്തിയിരുന്നു.
Also Read: ബജറ്റ് രേഖയില്‍ നിന്ന് ദേശീയ ചിഹ്നം ഒഴിവാക്കിയത് രാജ്യത്തിന്റെ ഐക്യത്തിന് എതിരാണ്; ധനമന്ത്രി നിര്‍മല
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉള്‍പ്പെടെ അടയാളപ്പെടുത്തി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി എക്സ് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ ലഭ്യമായ വിവരം അനുസരിച്ച് ഭൂചലനത്തില്‍ ഇതുവരെയും ആളപായമില്ല. അതേസമയം, ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.