ലാസ: ടിബറ്റില്‍ ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ച്ചയായുണ്ടായ 6 ഭൂചലനങ്ങളില്‍ മരണസംഖ്യ 126 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ആറ് ഭൂചലനങ്ങളാണ് തുടര്‍ച്ചയായി ഉണ്ടായത്. തുടക്കത്തില്‍ ആളപായം കുറവാണെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, രക്ഷാപ്രവര്‍ത്തകര്‍ നടത്തിയ വ്യാപക പരിശോധനകളില്‍ നിരവധി മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണതായും ഭൂകമ്പത്തില്‍ ആകെ 200-ഓളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.
Also Read: സെലൻസ്കിയുടെ കള്ളം പൊളിച്ച് ബെലാറഷ്യൻ പ്രസിഡൻ്റ്, റഷ്യക്ക് പിന്തുണ
ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഡല്‍ഹി-എന്‍സിആറിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബീഹാറിന്റെ തലസ്ഥാനമായ പട്നയിലും വടക്കന്‍ മേഖലയിലെ ഒന്നിലധികം സ്ഥലങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പശ്ചിമ ബംഗാളിലും അസം ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.