പുഷ്പയെത്തും പറഞ്ഞതിനും നേരത്തെ; ‘പുഷ്പ: ദ റൂള്‍’ ഡിസംബര്‍ അഞ്ചിന്

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്

പുഷ്പയെത്തും പറഞ്ഞതിനും നേരത്തെ; ‘പുഷ്പ: ദ റൂള്‍’ ഡിസംബര്‍ അഞ്ചിന്
പുഷ്പയെത്തും പറഞ്ഞതിനും നേരത്തെ; ‘പുഷ്പ: ദ റൂള്‍’ ഡിസംബര്‍ അഞ്ചിന്

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പയുടെ രണ്ടാം ഭാ​ഗമായ ‘പുഷ്പ: ദ റൂള്‍’ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പുറത്ത്. നേരത്തേ പറഞ്ഞതിനും ഒരു ദിവസം മുമ്പേ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ചങ്കുറപ്പിന്റെ പര്യായമായ പുഷ്പ ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകള്‍ ഭരിക്കാനെത്തുക.

സിനിമാ ലോകം ഒന്നടങ്കം ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായെത്തുന്ന ‘പുഷ്പ 2: ദ റൂൾ’ ബോക്സ് ഓഫീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്. രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം പ്രേക്ഷകർക്ക് അനുഭവവേദ്യമാക്കാനായാണ് ഐക്കൺ സ്റ്റാർ അല്ലു അർജുനും സംവിധായകൻ സുകുമാറും പദ്ധതിയിടുന്നത്. ആദ്യ ഭാഗത്തിന്റെ അപാരമായ ജനപ്രീതിയെ തുടര്‍ന്ന് ഐക്കണ്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന രണ്ടാം ഭാഗവും ഒരു വലിയ ബോക്‌സ് ഓഫീസ് പ്രതിഭാസമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Also Read:നടനാകണം എന്ന് തോന്നിയിട്ടില്ല, അമ്മയുടെ ലോണ്‍ അടയ്ക്കാനായാണ് നടനായത്: സൂര്യ

ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തിന് ഇപ്പോള്‍ തന്നെ ലഭിച്ചിരിക്കുന്ന വന്‍ ഹൈപ്പ് കൊണ്ടുതന്നെ ആരാധകരുള്‍പ്പെടെയുള്ള പ്രേക്ഷക സമൂഹം ആകാംക്ഷയോടെയാണ് സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ക്കുമെന്നാണ് ഏവരും കണക്കുകൂട്ടുന്നത്.

Also Read: റെക്കോർഡുകളിട്ട് മുന്നേറി അല്ലു അർജുന്റെ “പുഷ്പ 2”; റിലീസിന് മുന്നേ 1,085 കോടി

ചിത്രത്തിന്റെ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. ഇ 4 എൻ്റർടെയ്ൻമെൻ്റ്സ് അണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Top