‘മുമ്പ് നമ്മുടെ രാജ്യത്തിന് മതത്തിൻറെ അടിസ്ഥാനമേയില്ലായിരുന്നു’; വിദ്യ ബാലൻ

‘മുമ്പ് നമ്മുടെ രാജ്യത്തിന് മതത്തിൻറെ അടിസ്ഥാനമേയില്ലായിരുന്നു’; വിദ്യ ബാലൻ

മുംബൈ: നമ്മുടെ രാജ്യത്തിന് മുമ്പ് മതാടിസ്ഥാനത്തിലുള്ള വ്യക്തിത്വം ഇല്ലായിരുന്നുവെന്നും ഇന്ന് അതിന് ഏറെ മാറ്റംവന്നിരിക്കുന്നുവെന്നും ബോളിവുഡ് നടി വിദ്യബാലൻ. അൺഫിൽട്ടേർഡ് വിത്ത് സാംദിഷ് എന്ന ഇൻറർവ്യൂ ഷോയിലാണ് മലയാളി കൂടിയായ വിദ്യ ബാലൻ ഇക്കാര്യം പറഞ്ഞത്.

ഒരു മതപരമായ കെട്ടിടം നിർമിക്കാനും ഫണ്ട് ആവശ്യപ്പെടുന്ന ആളുകൾക്ക് താൻ ഒരിക്കലും സംഭാവന നൽകാറില്ലെന്നും വിദ്യ തുറന്ന് പറഞ്ഞു. ആരോഗ്യ സംരക്ഷണം, ശുചിത്വം, വിദ്യാഭ്യാസം എന്നീ മേഖലയിലെ പ്രവർത്തനത്തിനേ താൻ സംഭാവന നൽകൂ. താൻ ഭക്തിയുള്ള വ്യക്തി തന്നെയാണ്. എല്ലാ ദിവസവും പൂജ ചെയ്യാറുണ്ട്.

രാഷ്ട്രീയം ഭയമാണ്. അവർ നിരോധനവുമെല്ലാമായി വരും. ഭാഗ്യത്തിന് എനിക്ക് ഒന്നും നേരിടേണ്ടിവന്നിട്ടില്ല. പക്ഷേ, ഇപ്പോൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ താരങ്ങൾക്കു ഭയമാണ്. ആരെയൊക്കെ അതു പ്രകോപിപ്പിക്കുമെന്ന് നമുക്ക് അറിയില്ലെന്നും വിദ്യ ചൂണ്ടിക്കാട്ടി.

Top