ഇയർ ബഡ്‌സ് വില്ലനാകും! കേൾവിശക്തി നഷ്ടപ്പെടുത്തുന്ന വിധം, ഡോക്ടറുടെ നിർണായക മുന്നറിയിപ്പ്

ചെവിക്കുള്ളിൽ ഉപയോഗിക്കരുത് എന്ന നിർദ്ദേശം ഉൽപ്പന്നം തന്നെ നൽകുമ്പോഴും പലരും ഇത് തുടർന്നും ഉപയോഗിക്കുന്നുണ്ട്

ഇയർ ബഡ്‌സ് വില്ലനാകും! കേൾവിശക്തി നഷ്ടപ്പെടുത്തുന്ന വിധം, ഡോക്ടറുടെ നിർണായക മുന്നറിയിപ്പ്
ഇയർ ബഡ്‌സ് വില്ലനാകും! കേൾവിശക്തി നഷ്ടപ്പെടുത്തുന്ന വിധം, ഡോക്ടറുടെ നിർണായക മുന്നറിയിപ്പ്

ചെവിയിൽ ചെറിയ അസ്വസ്ഥത വരുമ്പോൾ ഉടൻ ഇയർ ബഡ്‌സ് ഉപയോഗിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. എന്നാൽ, ഈ ശീലം ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേഥി. ശരീരത്തിലെ മറ്റ് ഭാഗങ്ങളെപ്പോലെ ചെവിയും സ്വയം വൃത്തിയാക്കുന്ന സംവിധാനമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ബഡ്‌സ് വരുത്തുന്ന ദോഷങ്ങൾ

ചെവിക്കുള്ളിൽ ഉപയോഗിക്കരുത് എന്ന നിർദ്ദേശം ഉൽപ്പന്നം തന്നെ നൽകുമ്പോഴും പലരും ഇത് തുടർന്നും ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇത് ചെവിയുടെ ആരോഗ്യത്തിന് കാര്യമായ ദോഷമുണ്ടാക്കും. ചെവിക്കായം (ഇയർ വാക്സ്) പൊടിയെയും ബാക്ടീരിയയെയും തടഞ്ഞുനിർത്തി ചെവിയുടെ സംരക്ഷണ കവചമായി പ്രവർത്തിക്കുന്നതാണ്.

Also Read: മറവിരോഗത്തിന് വിട! പുതിയ ഗവേഷണഫലം വൈദ്യശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിക്കും

ചെവികൾ സ്വയം വൃത്തിയാവുകയും, അധികമാകുന്ന ചെവിക്കായം സ്വാഭാവികമായി പുറത്തേക്ക് വരികയും ചെയ്യും. എന്നാൽ, ബഡ്‌സ് ഉപയോഗിക്കുമ്പോൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്ക് തള്ളപ്പെടുകയും ഇയർ കനാലിൽ തടസ്സമുണ്ടാക്കുകയും ചെയ്യും. ഇത് ചെവിവേദന, അണുബാധ തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങൾക്ക് വഴിവെക്കും.

പഠനങ്ങൾ പറയുന്നത്

ചെവിയെ സംബന്ധിച്ചുണ്ടാകുന്ന 70 ശതമാനം പ്രശ്നങ്ങൾക്കും കാരണം കോട്ടൺ ബഡ്‌സിന്റെ ഉപയോഗമാണെന്ന് വ്യക്തമാക്കുന്ന പഠനവും ഡോക്ടർ ചൂണ്ടിക്കാട്ടി. 2017-ൽ ‘ദി ജേണൽ ഓഫ് പീഡിയാട്രിക്സിൽ’ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ബഡ്‌സിന്റെ ഉപയോഗം താത്ക്കാലിക സംതൃപ്തി നൽകുമെങ്കിലും, ഈ ശീലം ദീർഘകാലാടിസ്ഥാനത്തിൽ കേൾവിശക്തി നഷ്ടപ്പെടാൻ കാരണമായേക്കാമെന്ന് ഡോ. സൗരഭ് സേഥി മുന്നറിയിപ്പ് നൽകുന്നു.

Share Email
Top