പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ഡ്യൂഡ്. നവാഗതനായ കീർത്തിശ്വരൻ സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണിത്. ‘ഡ്യൂഡ്’ ലവ് ടുഡേ, ഡ്രാഗൺ എന്നീ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനും സംവിധായകനുമാണ് പ്രദീപ് രംഗനാഥൻ. തുടർച്ചയായി രണ്ട് 100 കോടി സിനിമകളാണ് പ്രദീപിന്റെ പേരിലുള്ളത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള അപ്ഡേറ്റ് എത്തിയിരിക്കുന്നത്. പ്രശസ്ത നിർമാണ കമ്പനിയായ E4 എന്റർടെൻമെന്റ്സ് ആണ് ചിത്രം കേരളത്തിലേക്ക് എത്തിക്കുന്നത്.
അതേസമയം നേരത്തെ പ്രദീപ് ചിത്രമായ ഡ്രാഗൺ കേരളത്തിൽ എത്തിച്ചതും ഇവർ തന്നെയായിരുന്നു. ചത്രം വൻ വിജയമായിരുന്നു കേരളത്തിൽ നിന്നും സ്വന്തമാക്കിയത്. മമിത ബൈജു, അനു ഇമ്മാനുവേൽ, ഐശ്വര്യ ശർമ്മ തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. പുഷ്പ, ജനത ഗാരേജ്, ഗുഡ് ബാഡ് അഗ്ലി തുടങ്ങിയ വമ്പൻ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് സിനിമ നിർമിക്കുന്നത്.
Also Read: കോടികൾ സ്വന്തമാക്കി ബാൾട്ടി
‘കാട്ച്ചി സേര’, ‘ആസ കൂടാ’ തുടങ്ങിയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച സായ് അഭ്യങ്കർ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ദീപാവലിക്കാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം മൈത്രി മൂവി മേക്കേഴ്സിന്റെ രണ്ടാമത്തെ തമിഴ് സിനിമയാണിത്.













