ഇ-പോസ് മെഷീൻ പ്രവർത്തനം നിലച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു

ഉച്ചയ്ക്ക് 12 മണി വരെയുള്ള റേഷൻ വിതരണത്തെ തകരാർ സാരമായി ബാധിച്ചു

ഇ-പോസ് മെഷീൻ പ്രവർത്തനം നിലച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു
ഇ-പോസ് മെഷീൻ പ്രവർത്തനം നിലച്ചു; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം റേഷൻ കടകളുടെ പ്രവർത്തനം ഭാഗികമായി സ്തംഭിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് രാവിലെ മുതൽ പലയിടങ്ങളിലും ഇ-പോസ് മെഷീനുകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ഉച്ചയ്ക്ക് 12 മണി വരെയുള്ള റേഷൻ വിതരണത്തെ തകരാർ സാരമായി ബാധിച്ചു. രാവിലെ കടകളിലെത്തിയ കാർഡുടമകൾ സാധനങ്ങൾ വാങ്ങാനാകാതെ നിരാശരായി മടങ്ങി. വൈകുന്നേരത്തെ വിതരണത്തെയും സാങ്കേതിക തകരാർ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കളും വ്യാപാരികളും.

അതിനിടെ, പൊതുവിഭാഗത്തിലുള്ള (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് തരംമാറ്റുന്നതിനായി അർഹരായവർക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്ന് (തിങ്കളാഴ്ച) അവസാനിക്കും. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത നിർധന കുടുംബങ്ങൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. അർഹരായ കാർഡുടമകൾ ആവശ്യമായ രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ ecitizen.civilsupplieskerala.gov.in പോർട്ടൽ വഴിയോ സിറ്റിസൺ ലോഗിൻ ഉപയോഗിച്ച് ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

Share Email
Top