വടകരയില്‍ നടന്ന വ്യാജ വര്‍ഗീയ പ്രചാരണത്തിനെതിരെ നാളെ ‘യൂത്ത് അലേര്‍ട്ട്’ സംഘടിപ്പിക്കും; ഡിവൈഎഫ്ഐ

വടകരയില്‍ നടന്ന വ്യാജ വര്‍ഗീയ പ്രചാരണത്തിനെതിരെ നാളെ ‘യൂത്ത് അലേര്‍ട്ട്’ സംഘടിപ്പിക്കും; ഡിവൈഎഫ്ഐ

വടകര: വടകരയില്‍ നടന്ന വ്യാജ വര്‍ഗീയ പ്രചാരണത്തിനെതിരെ വെള്ളിയാഴ്ച യൂത്ത് അലേര്‍ട്ട് സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. ധ്രൂവീകരണ ലക്ഷ്യങ്ങള്‍ക്കെതിരെയാണ് യൂത്ത് അലേര്‍ട്ടെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. ടീച്ചറെ അധിക്ഷേപിക്കാന്‍ ഗവേഷണം വരെ നടന്നു. വടകര ഇതിനെയെല്ലാം അതിജീവിക്കും.

യൂത്ത് കോണ്‍ഗ്രസാണ് വ്യാജ വര്‍ഗീയ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. വടകരയുടെ നന്മയെ തകര്‍ക്കരുത്. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും വ്യാജന്‍മാരാണ്. നുണ പറഞ്ഞു ജയിക്കാനുള്ള ശ്രമമാണ് യുഡിഎഫ് നടത്തിയതെന്നും വസീഫ് പറഞ്ഞു.

Top