രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറാണ് നെറ്റ്ഫ്ലിക്സിൽ ഏറ്റവും അധികം ആളുകൾ കണ്ട സിനിമ. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയേറ്ററുകളിലെത്തിയ ചിത്രമായ ലക്കി ഭാസ്കറാണ് ലിസ്റ്റിൽ രണ്ടാമതെത്തിയ ചിത്രം. ഒടിടി റിലീസിന് ശേഷവും ചിത്രം മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയിരുന്നു.
പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം 2024 ഒക്ടോബർ 31 ആണ് തിയറ്ററുകളിലെത്തിയത്. ഒരു ഇടവേളക്ക് ശേഷം തിയറ്ററുകളിലെത്തിയ ദുൽഖർ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. 115 കോടിയാണ് ലക്കി ഭാസ്കർ ആഗോളതലത്തിൽ നേടിയത്. 74.54 കോടി രൂപയായിരുന്നു ഇന്ത്യയിലെ കളക്ഷൻ.
Also Read: ‘100% ലിറ്ററസി സർ..! അതുകൊണ്ടാണ് ബീഫ് കഴിക്കുന്നത്’; ജസ്പ്രീതിനെ ‘എയറി’ലാക്കി മലയാളികൾ
നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം ഇതിനോടകം 20 മില്യണ്‍ വ്യൂസ് നേടിക്കഴിഞ്ഞു. ഏറ്റവുമധികം ആളുകള്‍ കണ്ട ഇന്ത്യന്‍ സിനിമകളില്‍ ആറാം സ്ഥാനത്താണ് ലക്കി ഭാസ്‌കര്‍. ലക്കി ഭാസ്കർ എന്ന പിരീഡ് ഡ്രാമ ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ്. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ലക്കി ഭാസ്കറിന് സംഗീതം പകര്‍ന്നിരിക്കുന്നത്.