ദുൽഖർ സൽമാന് തിരിച്ചടി; വീടുകൾക്ക് പിന്നാലെ ‘വേഫെറർ ഫിലിംസ്’ ഓഫീസിലും റെയ്ഡ്

ഇന്ന് രാവിലെ മുതൽ മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയിരുന്നു

ദുൽഖർ സൽമാന് തിരിച്ചടി; വീടുകൾക്ക് പിന്നാലെ ‘വേഫെറർ ഫിലിംസ്’ ഓഫീസിലും റെയ്ഡ്
ദുൽഖർ സൽമാന് തിരിച്ചടി; വീടുകൾക്ക് പിന്നാലെ ‘വേഫെറർ ഫിലിംസ്’ ഓഫീസിലും റെയ്ഡ്

ചെന്നൈ: ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധനകൾ നടൻ ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസിലേക്കും വ്യാപിച്ചു. ചെന്നൈയിലെ ഗ്രീൻ റോഡിലുള്ള വേഫെറർ ഫിലിംസിന്റെ ഓഫീസിലെത്തിയ എട്ട് ഉദ്യോഗസ്ഥർ കമ്പനിയുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും പരിശോധിക്കുന്നത്.

സൂപ്പർഹിറ്റുകളായ ‘ലൂക്ക’, ‘കുറുപ്പ്’, ‘കിംഗ് ഓഫ് കൊത്ത’, ‘ലോക’ തുടങ്ങിയ സിനിമകൾ നിർമ്മിച്ചത് വേഫെറർ ഫിലിംസാണ്. ഇന്ന് രാവിലെ മുതൽ മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാണ കമ്പനിയിലേക്കും പരിശോധന വ്യാപിപ്പിച്ചത്.

Also Read: വിജയ് യേശുദാസുമായി പ്രണയം? രഞ്ജിനി ഹരിദാസുമായുള്ള സൗഹൃദം; ലെസ്ബിയൻ വിളികളെക്കുറിച്ച് രഞ്ജിനി ജോസ്

അതേസമയം ഒരേസമയം 17 ഇടങ്ങളിലാണ് ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തുന്നത്. ദുൽഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന നടക്കുന്നത്. നിലവിൽ ദുൽഖർ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും, മമ്മൂട്ടി ഹൗസ് എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും റെയ്ഡ് തുടരുകയാണ്.

Share Email
Top