മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തുന്നു

'ആർഡിഎക്സ്' എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്താണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്.

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തുന്നു
മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ തിരിച്ചെത്തുന്നു

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന മലയാള ചിത്രം ‘ഐ ആം ഗെയിം’ ഓഗസ്റ്റ് 20-ന് ആഗോളതലത്തിൽ തിയറ്ററുകളിലെത്തും. ‘ആർഡിഎക്സ്’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്താണ് ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ മാസം ചിത്രീകരണം പൂർത്തിയായ ചിത്രം ഓണം റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ദുൽഖർ സൽമാന്റെ കരിയറിലെ 40-ാം ചിത്രമാണിത്.

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം, മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നായാണ് ഒരുക്കിയിരിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം 11 മാസങ്ങളിലായി 156 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തിലൂടെയാണ് പൂർത്തിയായത്. തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം ലൊക്കേഷനുകളിലായാണ് സിനിമ ചിത്രീകരിച്ചത്.

സ്റ്റൈലിഷ് മാസ് ലുക്കിലാണ് ദുൽഖർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആന്റണി വർഗീസ്, മിഷ്കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ജേക്സ് ബിജോയ് സംഗീതം നൽകുന്ന ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത് പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്.

Share Email
Top