CMDRF

മഴ കാരണം ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം കൊച്ചിയിലെത്താന്‍ വൈകി

മഴ കാരണം ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം കൊച്ചിയിലെത്താന്‍ വൈകി
മഴ കാരണം ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം കൊച്ചിയിലെത്താന്‍ വൈകി

കൊച്ചി: ദുബായില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം മഴ കാരണം കൊച്ചിയിലെത്താന്‍ വൈകി. പുലര്‍ച്ചെ മൂന്നരക്ക് കൊച്ചിയിലിറങ്ങേണ്ട EK 532 എമിറേറ്റ്‌സ് വിമാനമാണ് ലാന്റിംഗിന് ബുദ്ധിമുട്ടി നേരിട്ടതോടെ വൈകിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിമാനം ലാന്റിംഗിന് ബുദ്ധിമുട്ടി നേരിട്ടതോടെ ആദ്യം ബെംഗളൂരുവിലേക്ക് തിരിച്ചുവിടുകയായിരുന്നു.

ദൂരക്കാഴ്ചക്ക് പ്രയാസം വന്നതു കൊണ്ടാണ് വിമാനം ഇറക്കാതിരുന്നത്. പിന്നീട് വിമാനം 6.20ന് കൊച്ചിയില്‍ തിരിച്ചെത്തി. ഈ കാലതാമസം കാരണം ദുബായിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ടിയിരുന്ന വിമാനവും വൈകി. നാലരക്ക് പുറപ്പെടേണ്ട വിമാനം പത്ത് മണിക്ക് ശേഷമാകും യാത്ര തിരിക്കുക.

Top