ദുബൈ: ലോക മാരത്തൺ ചാമ്പ്യന്മാർ ഉൾപ്പെടെ പ്രമുഖ അത്ലറ്റിക് താരങ്ങൾ പങ്കെടുക്കുന്ന ദുബൈ മാരത്തണിന്റെ 24ാമത് പതിപ്പിന് ഇന്ന് തുടക്കമാകും. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മാരത്തൺ നടക്കുക.
ആറ് മണിയോടെ മാരത്തൺ മദീനത്ത് ജുമൈറയുടെ എതിർവശത്തുള്ള ഉമ്മു സുഖിം റോഡിലെത്തും. നാല് കിലോമീറ്റർ, 10 കിലോമീറ്റർ, 42 കിലോമീറ്റർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ദുബൈ സ്പോർട്സ് കൗൺസിൽ മാരത്തൺ സംഘടിപ്പിക്കുന്നത്. മുൻ ലോക മാരത്തൺ ചാമ്പ്യൻ ഇത്യോപ്യയുടെ ലെലിസ ഡെസീസയും മാരത്തണിൽ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Also Read: 15,000ത്തോളം പേർ പങ്കെടുക്കും: ദോഹ മാരത്തൺ ജനുവരി 17 ന്
2013ൽ നടന്ന ദുബൈ മാരത്തണിൽ ലെലിസ ഡെസീസയായിരുന്നു ചാമ്പ്യൻ പട്ടം നേടിയത്. മാരത്തണിന്റെ ഭാഗമായി രാവിലെ ആറ് മുതൽ ദുബൈ മെട്രോ സേവനം ആരംഭിക്കുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചിട്ടുണ്ട്