പണമുള്ളവരുടെ ദുബായ്..! സമ്പന്നരുടെ ഇഷ്ടരാജ്യമായി മാറി യുഎഇ

എന്താണ് കോടീശ്വരന്മാരെ ദുബായിലേക്ക് ആകർഷിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം

പണമുള്ളവരുടെ ദുബായ്..! സമ്പന്നരുടെ ഇഷ്ടരാജ്യമായി മാറി യുഎഇ
പണമുള്ളവരുടെ ദുബായ്..! സമ്പന്നരുടെ ഇഷ്ടരാജ്യമായി മാറി യുഎഇ

ലോകസമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ മാറുന്നു. നിലവിൽ രാജ്യത്ത് 52 ശതകോടീശ്വരന്മാരാണുള്ളത്. ഇവരുടെ ആകെ സമ്പത്ത് 20,100 കോടി ഡോളറാണ്. ഇതിൽ 43 പേരുടെയും ആസ്ഥാനം ദുബായിലാണ്. ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ലോകത്ത് 15-ാം സ്ഥാനത്താണ് യുഎഇ എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കണക്ക്.

എന്താണ് കോടീശ്വരന്മാരെ ദുബായിലേക്ക് ആകർഷിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം. ബിസിനസ് അനുകൂല സാഹചര്യം, സാങ്കേതികവിദ്യയുടെ വളർച്ച, ശക്തമായ സാമ്പത്തിക സേവന മേഖല, ആഗോള സംരംഭക ശൃംഖല, മികച്ച ജീവിതസൗകര്യങ്ങൾ എന്നിവയാണ് ദുബായിയുടെ പ്രധാന ആകർഷണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.

ALSO READ:ഉറങ്ങിക്കിടന്ന ഭർത്താവിനെ സിമന്റ് കട്ടകൊണ്ട് കൊന്നു! മൃതദേഹം കത്തിച്ച് നാടകം, 60കാരിക്ക് വധശിക്ഷ

അതേസമയം, സൗദി അറേബ്യയിൽ യുഎഇയേക്കാൾ കൂടുതൽ ശതകോടീശ്വരന്മാരുണ്ട്. സൗദിയിൽ നിലവിൽ 59 ശതകോടീശ്വരന്മാരാണുള്ളത്. എന്നാൽ ഇവരുടെ മൊത്തം സമ്പത്തിന്റെ കാര്യത്തിൽ യുഎഇയാണ് മുന്നിൽ. അതായത് എണ്ണം മാത്രമല്ല, രാജ്യത്ത് താമസിക്കുന്ന സമ്പന്നരുടെ ആകെ സമ്പത്തും യുഎഇയെ ശ്രദ്ധേയമാക്കുന്നു.

ബിസിനസ് ആരംഭിക്കാനും വളർത്താനും അനുയോജ്യമായ സാഹചര്യം, സാമ്പത്തിക മേഖലയിലെ ശക്തി, സാങ്കേതികവിദ്യ, ആഗോള ബന്ധങ്ങൾ, ഉയർന്ന ജീവിതസൗകര്യങ്ങൾ എന്നിവ ഒന്നിച്ചുചേരുന്നതാണ് ദുബായിയെ ലോകസമ്പന്നരുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാക്കുന്നത്. അതുകൊണ്ടുതന്നെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ മാത്രമല്ല, ലോകതലത്തിലും സമ്പന്നരുടെ ഇഷ്ടരാജ്യമായി യുഎഇ ശ്രദ്ധ നേടുകയാണ്.

Share Email
Top