ദുബായ് എയര്‍പോര്‍ട്ട് സാധാരണ നിലയിലേക്ക്

ദുബായ് എയര്‍പോര്‍ട്ട് സാധാരണ നിലയിലേക്ക്

ദുബായ് എയര്‍പോര്‍ട്ട് സാധാരണ നിലയിലേക്ക്. ഇന്നലെ മുതല്‍ സര്‍വീസുകള്‍ സാധാരണനിലയില്‍ പ്രവര്‍ത്തിക്കുന്നതായി എയര്‍പോര്‍ട്ട് സിഎഇ പോള്‍ ഗ്രിഫിത്ത്‌സ് അറിയിച്ചു. ബാഗേജ് വിതരണവും പുരോഗമിക്കുന്നു. ദിവസവും 1400 വിമാനങ്ങളാണ് ദുബായ് എയര്‍പോര്‍ട്ട് വഴി സര്‍വീസ് നടത്തുന്നത്. കനത്തമഴയെതുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുളള നൂറുകണക്കിന് വിമാനങ്ങളാണ് റദ്ദാക്കിയത്.

ബസുകളും സര്‍വീസ് പൂര്‍ണമായി പുനരാരംഭിച്ചു. ദുബായില്‍ 4 മെട്രോ സ്റ്റേഷനുകള്‍ ഒഴികെയുള്ളവ തുറന്നു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകള്‍ തുറന്നതോടെ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകള്‍ സഞ്ചരിച്ചാണ് പലരും ഓഫിസുകളില്‍ എത്തിയത്.

അതേസമയം അബുദാബിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ മഴ പെയ്യുമെന്ന് പ്രവചനം ഉണ്ടായിരുന്നെങ്കില്‍ ഇന്നലെ ശാന്തമായ കാലാവസ്ഥയായിരുന്നു. ഫുജൈറ, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.

Top