DSSSB MTS റിക്രൂട്ട്‌മെന്റ് 2025! വിജ്ഞാപനം പുറത്തിറങ്ങി

അപേക്ഷകർ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം

DSSSB MTS റിക്രൂട്ട്‌മെന്റ് 2025! വിജ്ഞാപനം പുറത്തിറങ്ങി
DSSSB MTS റിക്രൂട്ട്‌മെന്റ് 2025! വിജ്ഞാപനം പുറത്തിറങ്ങി

ൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വനിതാ-ശിശു വികസന വകുപ്പിലേതുൾപ്പെടെ വിവിധ തസ്തികകളിലേക്ക് നിരവധി നിയമന അവസരങ്ങൾ പ്രഖ്യാപിച്ചു. വിവിധ വകുപ്പുകളിലായി ഒഴിവുള്ള മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് (MTS) തസ്തികകൾ നികത്തുന്നതിനാണ് ഈ നിയമനങ്ങൾ ലക്ഷ്യമിടുന്നത്. ഒരു പൊതു നിയമന പരീക്ഷയിലൂടെ ആകെ 714 MTS തസ്തികകളാണ് നികത്തുക. ഇതുസംബന്ധിച്ച വിജ്ഞാപനം ബോർഡ് പുറത്തിറക്കി.

അതേസമയം അപേക്ഷാ ഫീസ് 100 രൂപയാണ് അടയ്ക്കേണ്ടത്. എന്നിരുന്നാലും, വനിതാ ഉദ്യോഗാർത്ഥികളെയും പട്ടികജാതി, പട്ടികവർഗം, വികലാംഗ, വിമുക്തഭട വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെയും അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Also Read: ആർ‌ബി‌ഐ സമ്മർ ഇന്റേൺഷിപ്പ്! യുജി, പിജി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

യോഗ്യതാ മാനദണ്ഡം

വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ പത്താം ക്ലാസ് അല്ലെങ്കിൽ മെട്രിക്കുലേഷൻ പൂർത്തിയാക്കിയിരിക്കണം.

പ്രായപരിധി: അപേക്ഷകർ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

Share Email
Top