ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ

ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും

ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ
ചുണ്ടുകൾ വരണ്ടുപൊട്ടുന്നുണ്ടോ? ഇങ്ങനെ ചെയ്ത് നോക്കൂ

ഞ്ഞുകാലത്തും അല്ലാതെയും പലരുടെയും ചുണ്ടുകൾ വരണ്ട് പൊട്ടാറുണ്ട്. അത് പോകാൻ വേണ്ടി പലരും പലതും ചെയ്യാറുമുണ്ട്. കൈയ്യിൽ കിട്ടുന്നതൊക്കെ ചുണ്ടിൽ എടുത്ത് തേക്കാതെ താഴെ പറയുന്ന കാര്യങ്ങൾ ചെയ്ത് നോക്കൂ..

നെയ്യ്

ചുണ്ട് പൊട്ടാതിരിക്കാൻ നെയ്യ് ഏറ്റവും നല്ലതാണ്. ചുണ്ടിൽ ദിവസവും നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച മാറാൻ സഹായിക്കും.

ലിപ് ബാം

ചുണ്ട് വരണ്ട് കണ്ടാൽ പലരും ഉപയോഗിക്കുന്ന ഒന്നാണ് ലിപ് ബാം. ജലാംശം നിലനിർത്താൻ ചുണ്ടിൽ ലിപ് ബാം പുരട്ടുന്നത് നല്ലതാണ്. എസ്പിഎഫ് ഉള്ള ലിപ് ബാം ഉപയോഗിക്കുന്നത് സൂര്യാഘാതത്തിൽ നിന്നും ചുണ്ടുകളെ സംരക്ഷിക്കുകയും ചെയ്യും.

Also Read: മധുര പാനീയങ്ങൾ അത്രയ്ക്ക് പ്രശ്നക്കാരാണോ?

തേൻ

പ്രകൃതിദത്തമായ മോയിസ്ചറൈസർ ആണ് തേൻ. അതിനാൽ ചുണ്ട് വരണ്ടുപൊട്ടുന്നത് തടയാൻ തേൻ സഹായിക്കും. ഇതിനായി തേൻ നേരിട്ട് ചുണ്ടിൽ തേച്ച് മസാജ് ചെയ്യാം.

പഞ്ചസാര

ഒരു സ്പൂൺ പഞ്ചസാരയെടുത്ത് അതിൽ മൂന്നോ നാലോ തുള്ളി ഒലീവ് ഓയിലൊഴിച്ച് അരസ്പൂൺ തേനും ചേർത്ത് ചുണ്ടിൽ പുരട്ടാം. ശേഷം നന്നായി മസാജ് ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നതിലൂടെ ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു.

റോസ് വാട്ടർ

ദിവസവും ചുണ്ടിൽ റോസ് വാട്ടർ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.

Also Read: ‘എച്ച്എംപി വെെറസ്’ ഭയപ്പെടണോ ! വിദ​ഗ്ധർ പറയുന്നു

കറ്റാർവാഴ ജെൽ

ചുണ്ടുകൾ വരണ്ട് പൊട്ടുമ്പോൾ കറ്റാർവാഴ ജെൽ ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിനായി കറ്റാർവാഴ ജെൽ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യും.

വെളിച്ചെണ്ണ

ചുണ്ടുകളുടെ വരൾച്ച മാറാൻ വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.

Share Email
Top