അങ്കമാലിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച് നേപ്പാൾ സ്വദേശികൾ

പൊലീസ് വാഹനത്തിലേക്ക് കയറാൻ ആവശ്യപ്പെട്ടതോടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു

അങ്കമാലിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച് നേപ്പാൾ സ്വദേശികൾ
അങ്കമാലിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച് നേപ്പാൾ സ്വദേശികൾ

കൊച്ചി: കൊച്ചി അങ്കമാലിയിലെ അയ്യമ്പുഴ കുറ്റിപ്പാറയിൽ സംശയാസ്‍പദമായ രീതിയിൽ കണ്ടത് ചോദ്യം ചെയ്ത പൊലീസിന് നേരെ നേപ്പാൾ സ്വദേശികളുടെ ആക്രമണം. സ്ത്രീ ഉൾപ്പെടുന്ന നേപ്പാൾ സ്വദേശികളായ രണ്ട് പേരാണ് മദ്യലഹരിയിൽ പൊലീസിന് നേരെ ആക്രമണം നടത്തിയത്. കൂടാതെ ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ 4 പൊലീസുകാർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം നടന്നത്.

അതേസമയം അയ്യമ്പുഴയിൽ വെച്ച് വാഹനത്തിൽ വരികയായിരുന്ന നേപ്പാൾ സ്വദേശികളായ സ്ത്രീയെയും പുരഷനെയും തടഞ്ഞുനിർത്തി പൊലീസ് പരിശോധിച്ചിരുന്നു. മദ്യപിച്ച അവസ്ഥയിലായിരുന്നു ഇവർ ഉണ്ടായിരുന്നത്. തുടർന്ന് പൊലീസ് വാഹനത്തിലേക്ക് കയറാൻ ആവശ്യപ്പെട്ടതോടെ ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്ഐയുടെ മൂക്കിനാണ് ഇടിയേറ്റത്. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് കടിയും മാന്തും ഏറ്റിട്ടുണ്ട്.

Share Email
Top