“സ്റ്റേജിന് മുന്നിൽ മദ്യപിച്ചുള്ള ഡാൻസ്; എനിക്ക് പറ്റില്ല” കേരളത്തിൽ ഷോകൾ കുറച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് സാനിയ അയ്യപ്പൻ

മികച്ചൊരു ഡാൻസർ കൂടിയായ താരം ഇപ്പോൾ നാട്ടിലെ പരിപാടികളിൽ അത്ര സജീവമല്ല

“സ്റ്റേജിന് മുന്നിൽ മദ്യപിച്ചുള്ള ഡാൻസ്; എനിക്ക് പറ്റില്ല” കേരളത്തിൽ ഷോകൾ കുറച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് സാനിയ അയ്യപ്പൻ
“സ്റ്റേജിന് മുന്നിൽ മദ്യപിച്ചുള്ള ഡാൻസ്; എനിക്ക് പറ്റില്ല” കേരളത്തിൽ ഷോകൾ കുറച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് സാനിയ അയ്യപ്പൻ

ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സാനിയ അയ്യപ്പൻ. മികച്ചൊരു ഡാൻസർ കൂടിയായ താരം ഇപ്പോൾ നാട്ടിലെ പരിപാടികളിൽ അത്ര സജീവമല്ല. എന്തുകൊണ്ടാണ് കേരളത്തിൽ സ്റ്റേജ് ഷോകൾ കുറച്ചതെന്ന കാര്യത്തിൽ ഇപ്പോൾ മനസ്സ് തുറന്നിരിക്കുകയാണ് സാനിയ. ഒരു അഭിമുഖത്തിലാണ് താരം തന്റെ നിലപാടുകൾ വ്യക്തമാക്കിയത്. നാട്ടിൽ നല്ല നിലവാരമുള്ള ഷോകള്‍ വരുന്നത് കുറവാണെന്നും, ഡാൻസ് ചെയ്യുന്ന വേദിയും അവിടുത്തെ സാഹചര്യവും തനിക്ക് പ്രധാനമാണെന്നും സാനിയ പറയുന്നു.

മുമ്പ് ചില കോർപ്പറേറ്റ് ഇവന്റുകളിൽ ഡാൻസ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവം താരം പങ്കുവെച്ചു. അത്തരം പരിപാടികളിൽ മദ്യം വിളമ്പാറുണ്ടെന്നും, ഒരു ഘട്ടം കഴിയുമ്പോൾ ആളുകൾ മദ്യപിച്ച് സ്റ്റേജിന് മുന്നിൽ വന്ന് ഡാൻസ് കളിക്കാൻ തുടങ്ങുമെന്നും സാനിയ വെളിപ്പെടുത്തി. നമ്മൾ ചെയ്യുന്ന കലയെ ബഹുമാനിച്ചാണ് ഡാൻസ് കളിക്കുന്നത്. അതുകൊണ്ട് തന്നെ അത്തരം സാഹചര്യങ്ങളിൽ താൻ ഒട്ടും കംഫർട്ടബിൾ അല്ലെന്നും, അത് നിർത്താനാണ് മദ്യപിച്ചുള്ള ഡാൻസ് കാണേണ്ടി വരുന്ന വേദികൾ ഒഴിവാക്കാൻ തുടങ്ങിയതെന്നും സാനിയ വ്യക്തമാക്കി. അവാർഡ് ഷോകളും മാന്യമായ നല്ല പരിപാടികളും മാത്രമേ നാട്ടിൽ ചെയ്യൂ എന്ന് തീരുമാനിച്ചതോടെയാണ് കേരളത്തിലെ സ്റ്റേജ് ഷോകൾ കുറഞ്ഞത് എന്നും സാനിയ വ്യക്തമാക്കി.

Share Email
Top