തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ചിട്ടില്ലെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കേരളം ദേശീയതലത്തിൽ മയക്കുമരുന്ന് ഉപയോഗത്തിൽ ഏറ്റവും പിന്നിലാണ്. കേരളം ലഹരിയുടെ കേന്ദ്രമായി മാറിയിട്ടില്ലെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ലഹരിയിൽ നിന്നും കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. ലഹരി ഉപയോഗം സംശയിക്കുന്ന കുട്ടികളെ ആരംഭത്തിലേ കണ്ടെത്തി കൗണസലിങ് നൽകുന്നതിന് സ്കൂളുകളിൽ നേർവഴി എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Also Read: ഉയർന്ന താപനില: സംസ്ഥാനത്ത് ജോലി സമയം പുനഃക്രമീകരിച്ചു
അതേസമയം ഒരു വർഷത്തിനിടെ ഇന്ത്യയിലാകെ മയക്കുമരുന്നിന്റെ ഉപയോഗം 55 ശതമാനം വർധിച്ചു. കേരളത്തിലേക്ക് മയക്കുമരുന്ന് വരുന്നത് പുറത്തുനിന്നാണ്. അതിനെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. ലോകത്ത് ആകെ മയക്കുമരുന്നിന്റെ ഉപയോഗം വർധിച്ചിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.