ദുബായ്: ലഹരികടത്ത് കേസിൽ പ്രതിയായ ഫ്രഞ്ച് പൗരനെ ഫ്രാൻസിന് കൈമാറും. പ്രതിയായ മെഹ്ദി ഷറാഫയെ ഫ്രാൻസിന് കൈമാറാൻ യുഎഇ ഫെഡറൽ സുപ്രീം കോടതി ഉത്തരവിട്ടു. കുറ്റവാളികളെ കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് മെഹ്ദിയെ തിരികെ അയക്കാൻ കോടതി ഉത്തരവ് ഇട്ടത്.
അതേസമയം ഫ്രാൻസിന് വിട്ടുനൽകരുതെന്ന് ആവശ്യപ്പെട്ട് മെഹ്ദി നൽകിയ അപ്പീൽ ഫെഡറൽ സുപ്രീം കോടതി തള്ളുകയായിരുന്നു. ഫ്രാൻസിലും ലഹരികടത്തിയതിനും കള്ളപ്പണം വെളുപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. ഈ പശ്ചാത്തലത്തിലാണ് പ്രതി യുഎഇയിലേക്കു കടന്നത്.