ഗോവ ജയിൽ കേന്ദ്രീകരിച്ച് ലഹരി ശൃംഖല; ഡൽഹിയിൽ രണ്ട് മലയാളികൾ പിടിയിൽ, 40 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

ഇവരിൽ നിന്ന് 151 ഗ്രാം മെതാംഫെറ്റാമൈനും 512 ഗ്രാം മാജിക് മഷ്‌റൂംസും കണ്ടെടുത്തു

ഗോവ ജയിൽ കേന്ദ്രീകരിച്ച് ലഹരി ശൃംഖല; ഡൽഹിയിൽ രണ്ട് മലയാളികൾ പിടിയിൽ, 40 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു
ഗോവ ജയിൽ കേന്ദ്രീകരിച്ച് ലഹരി ശൃംഖല; ഡൽഹിയിൽ രണ്ട് മലയാളികൾ പിടിയിൽ, 40 ലക്ഷത്തിന്റെ മയക്കുമരുന്ന് പിടിച്ചെടുത്തു

ഗോവയിലെ കോൾവാലെ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി തടവിനുള്ളിലിരുന്ന് മയക്കുമരുന്ന് ശൃംഖല നിയന്ത്രിച്ചിരുന്നതായി ഗോവ ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നടത്തിയ പരിശോധനയിൽ 40 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി രണ്ട് മലയാളി യുവാക്കളെ പോലീസ് പിടികൂടി.

കണ്ണൂർ സ്വദേശികളായ മൂസൻ മുഖിരി, മുഹമ്മദ് ഫൈസാൻ എന്നിവരെയാണ് ഡൽഹി ക്രൈം ബ്രാഞ്ച് ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 151 ഗ്രാം മെതാംഫെറ്റാമൈനും 512 ഗ്രാം മാജിക് മഷ്‌റൂംസും കണ്ടെടുത്തു. 2026 ജൂണിൽ 11.5 ഗ്രാം മെതാംഫെറ്റാമൈൻ, 9.07 ഗ്രാം എംഡിഎംഎ എന്നിവയുമായി കോഴിക്കോട് സ്വദേശി അഭിരാം പുളിക്കൽ (26) എന്നയാളെ ഗോവ ക്രൈം ബ്രാഞ്ച് പിടികൂടിയിരുന്നു. അഭിരാമിനെ ചോദ്യം ചെയ്തപ്പോഴാണ് എൻഡിപിഎസ് കേസിൽ ശിക്ഷിക്കപ്പെട്ട് കോൾവാലെ ജയിലിൽ കഴിയുന്ന അസ്‌റുദ്ദീൻ അച്ചി (അസറു) എന്ന പ്രതിയാണ് ജയിലിനുള്ളിൽ നിന്ന് ഈ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത് എന്ന് വ്യക്തമായത്.

Also Read:നെടുങ്കണ്ടത്ത് ചായക്കട കേന്ദ്രീകരിച്ച് കോഡ് ഭാഷയിൽ ലഹരിവില്പന; 22 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി വ്യാപാരി അറസ്റ്റിൽ

കോടതി ഉത്തരവോടെ അസറുവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കണ്ണൂർ സ്വദേശികളായ മൂസന്റെയും ഫൈസാന്റെയും വിവരങ്ങൾ ലഭിക്കുന്നത്. ഡൽഹിയിൽ പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി ഗോവയിലേക്ക് കൊണ്ടുവരാനുള്ള നിയമനടപടികൾ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Share Email
Top