ചങ്ങനാശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിസംഘം പിടിയിൽ

ബൈക്കിലെത്തി പരിഭ്രാന്തി സൃഷ്ടിച്ച പ്രതികൾ ലഹരിക്ക് അടിമകളാണെന്നും ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി

ചങ്ങനാശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിസംഘം പിടിയിൽ
ചങ്ങനാശേരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിസംഘം പിടിയിൽ

തിരഞ്ഞെടുപ്പ് ദിവസം രാത്രി ചങ്ങനാശേരി നഗരമധ്യത്തിൽ പടക്കം എറിഞ്ഞും വടിവാൾ വീശിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കാവാലം സ്വദേശി വിമൽ മോൻ, തിരുവല്ല സ്വദേശി സിയാദ് ഷാജി എന്നിവരാണ് പിടിയിലായത്.

അക്രമത്തിനിടെ ആർഎസ്എസ് പ്രാദേശിക നേതാവായ ആർ. കൃഷ്ണരാജിനെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചു. ബൈക്കിലെത്തി പരിഭ്രാന്തി സൃഷ്ടിച്ച പ്രതികൾ ലഹരിക്ക് അടിമകളാണെന്നും ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പോലീസ് വ്യക്തമാക്കി. പ്രദേശത്ത് ക്രമസമാധാന നില ഉറപ്പാക്കുന്നതിനായി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

Share Email
Top