എം.​ഡി.​എം.​എ​യു​മാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ

മൂ​ന്നു​വ​ർ​ഷം മു​മ്പ് 56 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഈ​യി​ടെ​യാ​ണ് പ്രതി ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യ​ത്

എം.​ഡി.​എം.​എ​യു​മാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ
എം.​ഡി.​എം.​എ​യു​മാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ

രാ​മ​നാ​ട്ടു​ക​ര: മ​യ​ക്കു​മ​രു​ന്ന് വി​ല്‍പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി പി​ടി​യി​ൽ. കൊ​ണ്ടോ​ട്ടി​യും രാ​മ​നാ​ട്ടു​ക​ര​യും കേ​ന്ദ്രീ​ക​രി​ച്ച്‌ ആണ് ഈ സംഘത്തിന്റെ കച്ചവടം. ഫ​റോ​ക്ക് പെ​രു​മു​ഖം സ്വ​ദേ​ശി ഇ​ള​യോ​ട​ത്ത് പ​റ​മ്പ് വീ​ട്ടി​ല്‍ ഷൈ​ൻ (40) ആ​ണ് രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി പൊ​റ്റ​പ​ടി​യി​ൽ​വെ​ച്ച് അ​ഞ്ച് ഗ്രാം ​എം.​ഡി.​എം.​എ യുമായി പി​ടി​യി​ലാ​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച സ്കൂ​ട്ട​റും പൊലീസ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു​വ​ർ​ഷം മു​മ്പ് 56 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി പ​ര​പ്പ​ന​ങ്ങാ​ടി പൊ​ലീ​സ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ഈ​യി​ടെ​യാ​ണ് പ്രതി ജ​യി​ലി​ല്‍നി​ന്നി​റ​ങ്ങി​യ​ത്. തു​ട​ർ​ന്നും മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ല്‍ സ​ജീ​വ​മാ​വു​ക​യാ​യി​രു​ന്നു. നിലവിൽ ഇ​യാ​ള്‍ ഉ​ള്‍പ്പെ​ട്ട ല​ഹ​രി​ക​ട​ത്ത് സം​ഘ​ത്തെ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​യ സൂ​ച​ന പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

Share Email
Top