മുടങ്ങിയപ്പോയ ഒരു ചിത്രത്തെ കുറിച്ച് പൃഥ്വിരാജ് വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തിലുള്ള ഒരു ചിത്രമാണ് ഉപേക്ഷിച്ചത് എന്ന് നടൻ പൃഥ്വിരാജ് വ്യക്തമാക്കുന്നു. അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രമായിരുന്നു അതെന്നും പല കാരണങ്ങളാല്‍ അത് മുടങ്ങി പോയെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് ഒരുപാട് ഇഷ്‍ടം തോന്നിയ ഒരു പ്രമേയമായിരുന്നു അത്. എന്നാല്‍ മറ്റ് ചില സിനിമകളില്‍ ആ കഥാ പശ്ചാത്തലം ഉണ്ടായതിനാല്‍ ഇനിയത് സംഭവിച്ചേക്കില്ല. താനും മമ്മൂക്കയും ഒന്നിക്കേണ്ടിയിരുന്ന ഒരു സിനിമയാണ് അതെന്നും പൃഥ്വിരാജ് വ്യകതമാക്കി.
അതേസമയം ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാൻ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫൻ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹൻലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫൻ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‍ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.
Also Read: ചിരിനിറച്ച് ‘മച്ചാന്റെ മാലാഖ’ ട്രെയിലര്‍
ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹൻലാലിന്റെ എമ്പുരാൻ സ്റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകൻ പൃഥിരാജും മോഹൻലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിൻ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്.