എണ്ണവിലയിലെ ഇടിവും വിദേശ നിക്ഷേപവും; സെൻസെക്‌സ് 2,000 പോയിന്റിലധികം ഉയർന്നു, നിഫ്റ്റി 24,550 കടന്നു

ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 94 ഡോളറിന് താഴേക്ക് കൂപ്പുകുത്തിയത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വൻ ആശ്വാസമായിട്ടുണ്ട്

എണ്ണവിലയിലെ ഇടിവും വിദേശ നിക്ഷേപവും; സെൻസെക്‌സ് 2,000 പോയിന്റിലധികം ഉയർന്നു, നിഫ്റ്റി 24,550 കടന്നു
എണ്ണവിലയിലെ ഇടിവും വിദേശ നിക്ഷേപവും; സെൻസെക്‌സ് 2,000 പോയിന്റിലധികം ഉയർന്നു, നിഫ്റ്റി 24,550 കടന്നു

ആഗോള വിപണികളിലെ ആവേശം, അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വൻ ഇടിവ്, വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ് എന്നിവയുടെ കരുത്തിൽ രാജ്യത്തെ ഓഹരി സൂചികകളിൽ വൻ കുതിപ്പ്. ദലാൽ സ്ട്രീറ്റിൽ തുടർച്ചയായ ആറാം സെഷനിലും നേട്ടം തുടർന്നതോടെ സെൻസെക്‌സ് 2,000 പോയിന്റിലധികം കുതിച്ചുയർന്നു. നിഫ്റ്റി 24,550 പോയിന്റ് കടന്നു.

സെൻസെക്‌സ് 2,076 പോയിന്റ് (2.69%) ഉയർന്ന് 79,377 ലും നിഫ്റ്റി 593 പോയിന്റ് (2.48%) വർധിച്ച് 24,553 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാരാവസരത്തിൽ സെൻസെക്‌സ് 79,465 എന്ന പുതിയ ഉയർന്ന നിലവാരവും നിഫ്റ്റി 24,579 നിലവാരവും തൊട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 94 ഡോളറിന് താഴേക്ക് കൂപ്പുകുത്തിയത് ഇന്ത്യയെപ്പോലുള്ള ഇറക്കുമതി രാജ്യങ്ങൾക്ക് വൻ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ നാല് സെഷനുകളിലായി വിദേശ സ്ഥാപന നിക്ഷേപകർ 20,834 കോടി രൂപയുടെ ഓഹരികളാണ് ഇന്ത്യൻ വിപണിയിൽ നിന്ന് വാങ്ങി കൂട്ടിയത്.

Also Read: ടിക്കറ്റ് കൊള്ളയ്ക്ക് പൂട്ട് വീഴും! ഓണത്തോടെ പറക്കാൻ കേരളത്തിന്റെ സ്വന്തം എയർലൈൻ?

ബാങ്കിങ്, ഫിനാൻഷ്യൽ സേവനങ്ങൾ, ഓട്ടോമൊബൈൽ മേഖലകളിലെ ഓഹരികളാണ് വിപണിയിലെ മുന്നേറ്റത്തിന് പ്രധാനമായും നേതൃത്വം നൽകിയത്. നിഫ്റ്റി ഓട്ടോ സൂചിക 4.24 ശതമാനവും നിഫ്റ്റി ബാങ്ക് 3.29 ശതമാനവും നേട്ടമുണ്ടാക്കി. ഐ.ടി, റിയൽറ്റി സൂചികകളും പച്ചതൊട്ടു. ഇൻഡെക്സ് ഓഹരികളിൽ ബജാജ് ഫിനാൻസ് (7.43%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (6.25%), ഇൻഡിഗോ (5.84%), മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവ വൻ നേട്ടമുണ്ടാക്കി.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top