അബുദാബി ബറക ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; വികിരണ ഭീഷണിയില്ലെന്ന് അധികൃതർ

ആക്രമണത്തെ തുടർന്ന് നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു

അബുദാബി ബറക ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; വികിരണ ഭീഷണിയില്ലെന്ന് അധികൃതർ
അബുദാബി ബറക ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം; വികിരണ ഭീഷണിയില്ലെന്ന് അധികൃതർ

അബുദാബി: യുഎഇയിലെ അൽ ദഫ്രയിലുള്ള ബറക ആണവ നിലയത്തിന് നേരെ ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടർന്ന് നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണിയോ മറ്റ് സുരക്ഷാ പ്രശ്നങ്ങളോ ഇല്ലെന്നും അധികൃതർ ഔദ്യോഗികമായി അറിയിച്ചു.

ആക്രമണം നടന്നയുടൻ തന്നെ അബുദാബിയിലെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി അതിവേഗം തീ നിയന്ത്രണവിധേയമാക്കി. നിലയത്തിന്റെ പ്രധാന പ്രവർത്തനങ്ങളെയോ സുരക്ഷയെയോ ബാധിക്കുന്ന തരത്തിലുള്ള നാശനഷ്ടങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.

Share Email
Top