റിയാദ്: മലയാളി ഉംറ തീര്‍ഥാടകർ സഞ്ചരിച്ച ബസിന്‍റെ മലയാളിയായ ഡ്രൈവർ ഡ്രൈവിങ്ങിനിടെ കുഴഞ്ഞുവീണുമരിച്ചു. സഹായിയായി ഒപ്പമുണ്ടായിരുന്ന ഡ്രൈവർ പെട്ടന്നുതന്നെ വാഹനം നിയത്രിക്കുകയൂം അതിനാൽ വൻ അപകടം ഒഴിവാകുകയുമായിരുന്നു. റിയാദിലെ വാദിനൂര്‍ ഉംറ ഗ്രൂപ്പിെൻറ ബസ് ഡ്രൈവര്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി നസീം (50) ആണ് മരിച്ചത്.
Also Read: ജുമൈറയിൽ റോഡ് നവീകരണം പൂർത്തിയായി
ബുധനാഴ്ച ഉച്ചയോടെ റിയാദിൽ നിന്ന് ബസ് നിറയെ തീർഥാടകരുമായി മക്കയിലെത്തി ഉംറയും മദീനയിൽ സന്ദർശനവും നടത്തി മടങ്ങുേമ്പോൾ ഹൈവേയിൽ ഉഖ്ലതുസുഖൂർ എന്ന സ്ഥലത്തുവെച്ചാണ് സംഭവം.
റിയാദിൽന്ന് 560 കിലോമീറ്ററകലെയാണ് ഈ സ്ഥലം. ഇവിടെയെത്തിയപ്പോൾ ഡ്രൈവർക്ക് ശാരീരികമായി അസ്വസ്ഥതകളുള്ളതായും ബസിന്‍റെ നിയന്ത്രണം നഷ്ടമാകുന്നതായും ഒപ്പമുണ്ടായിരുന്ന സഹായിക്ക് മനസിലായി. ഉടൻ അദ്ദേഹം അതിസാഹസികമായി ബസിന്‍റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ബസ് ഹൈവേയുടെ വശത്തേക്ക് ഒതുക്കി നിർത്തി. അപ്പോഴേക്കും ഡ്രൈവർ നസീം കുഴഞ്ഞുവീണുകഴിഞ്ഞിരുന്നു. ഉടൻ ഉഖ്ലതുസുഖൂർ ജനറൽ
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം ഈ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.