ശര്‍ഖിയയില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു

ശര്‍ഖിയയില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു

മസ്‌കത്ത്: വടക്കന്‍ ശര്‍ഖിയയില്‍ ഇന്ധന ടാങ്കറിന് തീ പിടിച്ച് ഡ്രൈവര്‍ മരിച്ചു. ബിദ്ബിദിലെ ശര്‍ഖിയ എക്‌സ്പ്രസ്സ് വേയിലേക്കുള്ള പാലത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. ഇന്ധന ടാങ്കര്‍ മറിഞ്ഞതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയിലെ അംഗങ്ങള്‍ എത്തി മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

അപകടത്തില്‍പ്പെട്ടയാള്‍ ഏത് രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലേക്കുള്ള റോഡില്‍ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട് ബന്ധപ്പെട്ട അധികൃതര്‍ എത്തി ഈ പാതയില്‍ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Top