ദൃശ്യം 3 വമ്പൻ റിലീസിന്! ആദ്യ ദിനം റെക്കോർഡ് ഓപ്പണിംഗ് പ്രതീക്ഷയിൽ സിനിമാ ലോകം

ലോകമെമ്പാടുമായി ഇതിനകം 100-ൽ അധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്തു കഴിഞ്ഞു

ദൃശ്യം 3 വമ്പൻ റിലീസിന്! ആദ്യ ദിനം റെക്കോർഡ് ഓപ്പണിംഗ് പ്രതീക്ഷയിൽ സിനിമാ ലോകം
ദൃശ്യം 3 വമ്പൻ റിലീസിന്! ആദ്യ ദിനം റെക്കോർഡ് ഓപ്പണിംഗ് പ്രതീക്ഷയിൽ സിനിമാ ലോകം

ന്ത്യൻ സിനിമയിൽ തന്നെ വിസ്മയമായി മാറിയ ‘ദൃശ്യം’ പരമ്പരയിലെ മൂന്നാം ഭാഗം റിലീസിനൊരുങ്ങുന്നു. മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ദൃശ്യം 3’ മെയ് 21-നാണ് ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന് വമ്പൻ വരവേൽപ്പാണ് കേരളത്തിലും വിദേശത്തുമായി ഒരുക്കിയിരിക്കുന്നത്.

ഷൂട്ടിംഗ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ചിത്രം 350 കോടി ക്ലബ്ബിൽ ഇടംപിടിച്ചു എന്ന വാർത്തകൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. ചിത്രത്തിന്റെ ആഗോള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ ഹിന്ദി ദൃശ്യത്തിന്റെ നിർമ്മാതാക്കളായ പനോരമ സ്റ്റുഡിയോസാണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമായി ഇതിനകം 100-ൽ അധികം ഫാൻസ് ഷോകൾ ചാർട്ട് ചെയ്തു കഴിഞ്ഞു. തിരുവനന്തപുരത്ത് മാത്രം പത്തിലധികം സ്പെഷ്യൽ ഷോകളാണ് ആരാധകർ സംഘടിപ്പിക്കുന്നത്. ചിത്രത്തിന്റെ യുഎസ്എ പ്രീമിയറുകൾ മെയ് 20-ന് വൈകിട്ട് 7:30 മുതൽ ആരംഭിക്കും. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് U/A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

Also Read: ജോൺ എബ്രഹാമിന്റെ ‘അമ്മ അറിയാൻ’ കാനിലേക്ക്! ലോക ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസർ നിഗൂഢതകൾ നിറഞ്ഞതാണ്. ജോർജ്കുട്ടിയുടെ നാല് വർഷത്തിന് ശേഷമുള്ള മാറ്റങ്ങളാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയമെന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മുൻഭാഗങ്ങളെപ്പോലെ ഒരു ‘ഹെവി ഇന്റലിജന്റ്’ സിനിമയാകില്ല ഇതെന്ന സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. മലയാളത്തിൽ തുടങ്ങി ചൈനീസ്, കൊറിയൻ ഉൾപ്പെടെയുള്ള വിദേശ ഭാഷകളിലേക്ക് വരെ റീമേക്ക് ചെയ്യപ്പെട്ട ‘ദൃശ്യം’ എന്ന ബ്രാൻഡിന്റെ ക്ലൈമാക്സ് എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ആദ്യ ദിനം തന്നെ ചിത്രം ബോക്സ് ഓഫീസിൽ പുതിയ ചരിത്രം കുറിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.

Share Email
Top