‘ഡ്രിങ്ക്‌സ് Vs ഡിന്നർ’; ഈ ശീലം ആരോഗ്യത്തിന് ദോഷമാണോ? മദ്യപാനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകൾ!

ബിയറും സ്പിരിറ്റുകളും ഒരുമിച്ച് കഴിക്കുന്നത് മദ്യം മൂലമുള്ള വിഷബാധയ്ക്ക് കാരണമാകും

‘ഡ്രിങ്ക്‌സ് Vs ഡിന്നർ’; ഈ ശീലം ആരോഗ്യത്തിന് ദോഷമാണോ? മദ്യപാനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകൾ!
‘ഡ്രിങ്ക്‌സ് Vs ഡിന്നർ’; ഈ ശീലം ആരോഗ്യത്തിന് ദോഷമാണോ? മദ്യപാനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകൾ!

ദ്യപാനം ഒരു അളവിലും സുരക്ഷിതമല്ലെന്ന കാര്യം ആയുർവേദം മുതൽ ആധുനിക വൈദ്യശാസ്ത്രം വരെ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യകരമായ ജീവിതത്തിന് മദ്യം പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. സ്റ്റാൻഫോർഡ് സ്കൂൾ ഓഫ് മെഡിസിനിലെ അധ്യാപകനായ ഡോ. പ്രശാന്ത് ദേശായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മദ്യപാനികൾക്കിടയിൽ കൂടുതൽ ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ചില ശീലങ്ങളെക്കുറിച്ച് പറയുന്നുണ്ട്.

ഭക്ഷണത്തിന് മുൻപ് മദ്യം കഴിക്കുന്നത് അപകടകരമാണ്, കാരണം വെറും വയറ്റിൽ മദ്യം വേഗത്തിൽ ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും രക്തത്തിൽ പ്രവേശിച്ച് മദ്യപാനം നിയന്ത്രിക്കാനാവാത്ത അവസ്ഥയിലേക്ക് നയിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ മദ്യം വിഷം കലർന്നതും ആസക്തിക്ക് കാരണമാകുന്നതുമായ ഒന്നാണ്.

Also Read: നാവിൽ കൊതിയൂറും ‘മിൽക്ക് മെയ്ഡ്’ ക്രിസ്മസ് കേക്ക് ഉണ്ടാക്കിയാലോ…

കൂടാതെ കുടൽ കാൻസർ, സ്തനാർബുദം ഉൾപ്പെടെ ഏഴ് തരം കാൻസറുകൾക്കും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും ടൈപ്പ് 2 പ്രമേഹത്തിനും മദ്യം കാരണമാകുന്നു. മദ്യം ഒരു ഡൈയൂററ്റിക് ആയതുകൊണ്ട് തന്നെ മദ്യപിക്കുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ ധാരാളം ജലാംശം നഷ്ടപ്പെട്ട് നിർജ്ജലീകരണത്തിന് വഴിവെക്കും. അതുപോലെ, ചില ലഹരി പാനീയങ്ങൾ ഒരുമിച്ച് കലർത്തി കുടിക്കുന്നത് അപകടകരവും വിഷാംശം ഉണ്ടാക്കുന്നതുമാണ്.

ബിയറും സ്പിരിറ്റുകളും ഒരുമിച്ച് കഴിക്കുന്നത് മദ്യം മൂലമുള്ള വിഷബാധയ്ക്ക് കാരണമാകും. എനർജി ഡ്രിങ്കിലെ കഫീൻ മദ്യവുമായി ചേരുമ്പോൾ അമിതമായ മദ്യപാനത്തിനും നിർജ്ജലീകരണത്തിനും വിഷബാധയ്ക്കും ഇടയാക്കും. കൂടാതെ ചില സോഫ്റ്റ് ഡ്രിങ്കുകളുമായി മദ്യം കലർത്തുമ്പോൾ മെറ്റബോലിസത്തെ തടസ്സപ്പെടുത്തുകയും രക്തത്തിലെ മദ്യത്തിന്റെ അളവ് വർദ്ധിക്കുകയും ചെയ്യും.

(മദ്യപാനം ആരോഗ്യത്തിന് ഹാനികരം; ഈ വിവരങ്ങൾ അറിവിനായി മാത്രമുള്ളതാണ്).

Share Email
Top