ബാര്‍ലി വെളളം കുടിച്ചാല്‍ തടി കുറയ്ക്കാം

ബാര്‍ലി വെളളം കുടിച്ചാല്‍ തടി കുറയ്ക്കാം

ബാര്‍ലി വെള്ളം കുടിയ്ക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്, തടി കുറയ്ക്കാനും ബാര്‍ലി വെളളം കുടിക്കാം. അതുപോലെതന്നെ ഭക്ഷണനിയന്ത്രണവും വ്യായാമവും പ്രധാനമാണ്. തടി കുറയ്ക്കുന്നതിനായി ഒരു പാനീയം ബാര്‍ലി കൊണ്ടു തയ്യാറാക്കാം. എങ്ങനെയാണ് തടി കുറയ്ക്കാന്‍ ബാര്‍ലി പാനീയം തയ്യാറാക്കേണ്ടതെന്നറിയാം. ഇതിനായി വേണ്ടത് ബാര്‍ലി, വെള്ളം, നാരങ്ങനീര്, തേന്‍, കറുവാപ്പട്ട എന്നിവയാണ്. ബാര്‍ലി വെള്ളം പൊതുവേ ശരീരത്തില്‍ ഡീഹൈഡ്രേഷന്‍ തടയാന്‍ സഹായിക്കുന്നതാണ്. യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്കും വളരെ നല്ലതാണ്. കൊളസ്ട്രോള്‍ കുറയ്ക്കാനുള്‍പ്പെടെയുള്ള പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്ന ഒന്നാണ് ബാര്‍ലി. ഇതില്‍ ചേര്‍ക്കുന്ന നാരങ്ങയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ ആന്റിഓക്സിഡന്റുകളും വൈറ്റമിന്‍ സിയും ധാരാളമുണ്ട്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ഡീടോക്സിഫിക്കേഷനാണ് മറ്റൊരു ഗുണം. ശരീരത്തിലെ വിഷാംശവും കൊഴുപ്പും നീക്കം ചെയ്യുന്നതിനാല്‍ തന്നെ ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ചെറുനാരങ്ങാവെളളം തടി കുറയ്ക്കാന്‍ പൊതുവേ പറയുന്ന ഒന്നാണ്. ഇതില്‍ തേനും ചേര്‍ക്കുന്നു. സാധാരണ മധുരം ആരോഗ്യം കളയുമെങ്കിലും തേന്‍ ആരോഗ്യത്തിന് ഗുണം നല്‍കുന്ന ഒന്നാണ്. തേന്‍ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് ഇത് ചെയ്യുന്നത്. അതുപോലെതന്നെ തടി കുറയ്ക്കാന്‍ ഏറെ സഹായിക്കുന്ന ഒന്നാണ് കറുവാപ്പട്ടയും. ഇത് തയ്യാറാക്കാന്‍ വേണ്ടത് ബാര്‍ലി ധാന്യം മുഴുവനോടെ ഒരു കപ്പ്, വെള്ളം ഒന്നര ലിറ്റര്‍, കറുവാപ്പട്ട ഒരു കഷ്ണം, 2 ടീസ്പൂണ്‍ നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ്. വെള്ളത്തില്‍ നാരങ്ങാനീരു തേനുമൊഴികെ എല്ലാ ചേരുവകളും ചേര്‍ത്തിളക്കി ചെറിയ ചൂടില്‍ തിളപ്പിയ്ക്കാം. ഇത് നല്ലതുപോലെ തിളച്ചു കഴിയുമ്പോള്‍ വാങ്ങിവച്ച് ഊറ്റിയെടുക്കാം. ഇതിന് ഇളം ചൂടാകുമ്പോള്‍ തേനും നാരങ്ങാനീരും ചേര്‍ത്തിളക്കി കുടിയ്ക്കാം. രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

Top