ഡ്രാഗൺ ഫ്രൂട്ട് നിസാരക്കാരനല്ല

ഡ്രാഗൺ ഫ്രൂട്ട് ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്

ഡ്രാഗൺ ഫ്രൂട്ട് നിസാരക്കാരനല്ല
ഡ്രാഗൺ ഫ്രൂട്ട് നിസാരക്കാരനല്ല

ഡ്രാഗൺ ഫ്രൂട്ട് എല്ലാവർക്കും അങ്ങനെ ഇഷ്ട്ടപെടണമെന്നില്ല. കാഴ്ചയിൽ ഏറെ ഭംഗിഉള്ളതും എന്നാൽ കഴിക്കുമ്പോൾ പുളിയോട്കൂടിയതുമായ ഈ ഫലം ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ്. ആൻ്റിഓക്‌സിഡൻ്റുകളാലും വിറ്റാമിൻ സിയാലും സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് ചർമ്മത്തിന് വളരെ നല്ലതാണ്. മുഖക്കുരു കുറയ്ക്കാൻ മാത്രമല്ല, ചുളിവുകളും നേർത്ത വരകളും പ്രത്യക്ഷപ്പെടുന്നത് തടയാനും ഇത് സഹായിക്കും.

Also Read:നാരങ്ങ വെള്ളം കുടിച്ചാൽ ഗുണങ്ങളേറെ

ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ സി, ബി 3, ഇ എന്നിവ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്നു. ഈ പോഷകങ്ങളെല്ലാം ബാക്ടീരിയയ്‌ക്കെതിരെ പോരാടാനും കൊളാജൻ ഉൽപ്പാദനം വർധിപ്പിക്കാനും ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിന് തിളക്കവും യുവത്വവും നൽകുന്നു.

ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉൽപാദനത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട് മാസ്‌ക് പതിവായി പുരട്ടുന്നത് ചുളിവുകൾ, നേർത്ത വരകൾ, പ്രായത്തിൻ്റെ പാടുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.‌‌ ചുളിവുകൾ പ്രത്യക്ഷപ്പെടുന്നത് തടയാനും നേർത്ത വരകൾ തടയാനും ഇത് സഹായിക്കുന്നു.

ഡ്രാഗൺ ഫ്രൂട്ട് കൊണ്ടുള്ള ഫേസ് പാക്കുകൾ

1. ഡ്രാഗൺ ഫ്രൂട്ട് പൾപ്പും 1 ടീസ്പൂൺ കറ്റാർവാഴ ജെല്ലും യോജിപ്പിച്ച മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയുക. സൂര്യാഘാത മേറ്റുള്ള പാടുകൾ കുറയ്ക്കാൻ ഈ പാക്ക് സഹായിക്കും.

2. 2 ടേബിൾസ്പൂൺ ഡ്രാഗൺ ഫ്രൂട്ട് പൾപ്പും 1 ടീസ്പൂൺ തേനും ചർമ്മത്തിൽ പുരട്ടുക. 20 മിനിറ്റിന് ശേഷം കഴുകി കളയുക. മുഖം സുന്ദരമാക്കാൻ ഈ പാക്ക് മികച്ചതാണ്.

3. 2 ടേബിൾസ്പൂൺ ഡ്രാഗൺ ഫ്രൂട്ട് പൾപ്പും 1 ടീസ്പൂൺ ഓട്‌സ് പൊടിച്ചതും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. ചർമ്മം കൂടുതൽ ലോലമാകാൻ ഈ പാക്ക് സഹായിക്കും.

    Share Email
    Top