ഡോ. കെ എം ചെറിയാൻ അന്തരിച്ചു

രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ഡോ. കെ എം ചെറിയാൻ

ഡോ. കെ എം ചെറിയാൻ അന്തരിച്ചു
ഡോ. കെ എം ചെറിയാൻ അന്തരിച്ചു

ബെംഗ്ലൂരു: പ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ കെ എം ചെറിയാൻ അന്തരിച്ചു. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ ആദ്യത്തെ കൊറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ഡോ. കെ എം ചെറിയാൻ.

ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇന്നലെ ബംഗളുരുവിൽ എത്തിയതായിരുന്നു അദ്ദേഹം. ആദ്യത്തെ പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയതും ഡോ. കെ എം ചെറിയാൻ ആണ്. 1991ൽ പത്മശ്രീ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

Share Email
Top