അരിയും ഉഴുന്നും വേണ്ടേ. നല്ല സോഫ്റ്റ് ക്രിസ്പി വട സിംപിളായി വീട്ടിലുണ്ടാക്കാം. ഗോതമ്പും ചോറും ഉപയോഗിച്ച് ഒരു സ്‌പെഷ്യല്‍ വട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍
ചോറ് 2 കപ്പ്
ഉപ്പ് 1 സ്പൂണ്‍
സവാള 2 എണ്ണം
പച്ചമുളക് 1 എണ്ണം
കറിവേപ്പില 2 തണ്ട്
ഇഞ്ചി 2 സ്പൂണ്‍
എണ്ണ 1/2 ലിറ്റര്‍
ഗോതമ്പ് പൊടി 1 കപ്പ്
പുതിന 2 സ്പൂണ്‍
ജീരകപൊടി 1/2 സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചോറ്, ഇഞ്ചി, പുതിന, ജീരകം എന്നിവ മിക്‌സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക. അരച്ചെടുത്ത ഈ കൂട്ടിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. സവാള ചെറുതായി അരിഞ്ഞതും മല്ലി ഇലയും, ഉപ്പും, ജീരക പൊടിയും, ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. അതിലേക്ക് കുറച്ച് ഗോതമ്പ് പൊടി കൂടി ചേര്‍ത്ത് കുഴച്ചെടുക്കുക. അതിനെ ചെറിയ ഉരുളകളാക്കി എടുക്കുക. അതിനുശേഷം കൈകൊണ്ടൊന്ന് പരത്തി വടക്കുണ്ടാകുന്നതു പോലെ ഒരു ഹോള്‍ ഇട്ട് കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുക