ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ട! ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും ജനങ്ങൾക്ക് അറിയാം; കെ.സി. ജോസഫ്

കുടുംബപ്രശ്നങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിന്റെ പക തീർക്കാൻ ഉമ്മൻ ചാണ്ടിയെ പഴിക്കുന്നത് ശരിയല്ല

ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ട! ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും ജനങ്ങൾക്ക് അറിയാം; കെ.സി. ജോസഫ്
ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കണ്ട! ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും ജനങ്ങൾക്ക് അറിയാം; കെ.സി. ജോസഫ്

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുൻ മന്ത്രി കെ.സി. ജോസഫ് രംഗത്തെത്തി. ഗണേഷ് കുമാർ വെറുതെ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ഉമ്മൻ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബപ്രശ്നങ്ങളുടെ പേരിൽ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതിന്റെ പക തീർക്കാൻ ഉമ്മൻ ചാണ്ടിയെ പഴിക്കുന്നത് ശരിയല്ല. സരിതയുടെ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാമർശമുള്ള നാല് പേജുകൾ അധികമായി കൂട്ടിച്ചേർത്തതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. ഈ ക്രിമിനൽ ഗൂഢാലോചനക്കേസിൽ ഒന്നാം പ്രതി സരിതയും രണ്ടാം പ്രതി ഗണേഷ് കുമാറുമാണ്.

Also Read: മുഹമ്മദ് ഷിയാസ് കളമശ്ശേരിയിലേക്ക്? കോൺഗ്രസിൽ വൻ അഴിച്ചുപണി! ഗുരുവായൂരും പട്ടാമ്പിയും ലീഗിന്

ഗണേഷിന്റെ രാജി ഉമ്മൻ ചാണ്ടിയുടെ വ്യക്തിപരമായ തീരുമാനമായിരുന്നില്ല, മറിച്ച് കേസുകളും വിവാദങ്ങളും ഉയർന്നപ്പോൾ യുഡിഎഫ് എടുത്ത കൂട്ടായ തീരുമാനമായിരുന്നു. ആരോപണങ്ങൾ വിട്ടുമാറാത്തതിനാലാണ് പിന്നീട് മന്ത്രിസഭയിൽ അദ്ദേഹത്തെ ഉൾപ്പെടുത്താതിരുന്നത്. ഉമ്മൻ ചാണ്ടി ഒരിക്കലും ഒരാളുടെയും കുടുംബം കലക്കുന്ന ആളല്ലെന്നും അദ്ദേഹത്തിന്റെ ജീവിതം ജനങ്ങൾക്ക് മുന്നിൽ തുറന്ന പുസ്തകമാണെന്നും കെ.സി. ജോസഫ് വ്യക്തമാക്കി.

ഗണേഷ് എന്ത് ആരോപണം ഉന്നയിച്ചാലും കേരളത്തിലെ ജനങ്ങൾ അത് വിശ്വസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബപ്രശ്നം തീർക്കാൻ ഇടപെട്ട ഉമ്മൻ ചാണ്ടി തന്റെ കുടുംബം തകർത്തു എന്ന ഗണേഷിന്റെ പ്രസ്താവനയും, സോളാർ പ്രതിയെക്കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് ഗണേഷാണെന്ന ചാണ്ടി ഉമ്മന്റെ വെളിപ്പെടുത്തലുമാണ് ഇപ്പോൾ രാഷ്ട്രീയ പോരിന് വഴിവെച്ചിരിക്കുന്നത്.

Share Email
Top