‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട!’; മോട്ടോർ വാഹനവകുപ്പ്

ഓട്ടോറിക്ഷകൾ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്

‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട!’; മോട്ടോർ വാഹനവകുപ്പ്
‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ട!’; മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: ഓട്ടോറിക്ഷകൾ മീറ്റര്‍ ഇടാതെ സര്‍വീസ് നടത്തുന്നതിന് തടയിടാന്‍ പുതിയ ആശയവുമായി മോട്ടോര്‍വാഹന വകുപ്പ്. മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് മോട്ടോർ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങും എന്നാണ് വിവരം.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

Share Email
Top