ഭാരമാവരുത് ഭവനവായ്പ..! ഈ അബദ്ധങ്ങൾ നിങ്ങളുടെ സമ്പാദ്യം ചോർത്തും; ബാധ്യതയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇടയ്ക്കിടെ വായ്പയുടെ തിരിച്ചടവ് രീതികളും പലിശ നിരക്കുകളും അവലോകനം ചെയ്യുന്നത് അധിക ബാധ്യത ഒഴിവാക്കാൻ സഹായിക്കും. വായ്പയെടുക്കും മുൻപ് കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തിയാൽ മാത്രം മതി, വീട് ബാധ്യതയല്ല, മറിച്ച് മികച്ചൊരു ആസ്തിയായി മാറും

ഭാരമാവരുത് ഭവനവായ്പ..! ഈ അബദ്ധങ്ങൾ നിങ്ങളുടെ സമ്പാദ്യം ചോർത്തും; ബാധ്യതയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭാരമാവരുത് ഭവനവായ്പ..! ഈ അബദ്ധങ്ങൾ നിങ്ങളുടെ സമ്പാദ്യം ചോർത്തും; ബാധ്യതയാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്വന്തം വീട് എന്ന സ്വപ്നത്തിലേക്ക് അടുത്തുനിൽക്കുമ്പോൾ നമ്മൾ ആദ്യം കാണുന്നത് വായ്പയുടെ പലിശ നിരക്കാണ്. എന്നാൽ, വെറും പലിശ മാത്രം നോക്കി വായ്പയെടുത്താൽ അത് വരാനിരിക്കുന്ന 15-20 വർഷത്തെ നിങ്ങളുടെ സാമ്പത്തിക സുരക്ഷയെ തകർക്കും. വായ്പയെടുക്കുമ്പോൾ സംഭവിക്കുന്ന ചെറിയ പിഴവുകൾ പോലും ലക്ഷങ്ങളുടെ അധിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം.

8.5 ശതമാനം പലിശ കണ്ട് വായ്പയിലേക്ക് ചാടി വീഴരുത്. പ്രോസസിങ് ഫീസ്, നിയമപരിശോധനാ ചെലവ്, ഇൻഷുറൻസ് പ്രീമിയം, മറ്റ് സർവീസ് ചാർജുകൾ എന്നിവ ചേർത്താൽ ആകെ ചെലവ് വലിയൊരു തുകയാകും. വിവിധ ബാങ്കുകളുടെ ‘മൊത്തം തിരിച്ചടവ് തുക’ താരതമ്യം ചെയ്ത് മാത്രം അന്തിമ തീരുമാനമെടുക്കുക. ഇ.എം.ഐ (EMI) കുറയ്ക്കാൻ വേണ്ടി ദീർഘകാലത്തേക്ക് വായ്പ എടുക്കുന്നത് പലിശ ഭാരം കുത്തനെ ഉയർത്തും. ഉദാഹരണത്തിന്, 45 ലക്ഷം രൂപയുടെ വായ്പ 15 വർഷത്തിന് പകരം 20 വർഷത്തേക്ക് എടുത്താൽ, ഇ.എം.ഐ കുറയുമെങ്കിലും ഏകദേശം 14 ലക്ഷം രൂപയാണ് നിങ്ങൾ അധിക പലിശയായി ബാങ്കിന് നൽകേണ്ടി വരുന്നത്. ആദ്യം വീട് കണ്ടെത്തിയിട്ട് വായ്പയ്ക്ക് അപേക്ഷിക്കുന്നതാണ് പലരും ചെയ്യുന്ന തെറ്റ്. വായ്പ പ്രതീക്ഷിച്ചതിലും കുറവാണെങ്കിൽ ഇടപാട് നഷ്ടപ്പെടുകയോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുകയോ ചെയ്യാം. അതിനാൽ, ആദ്യം സ്വന്തം വായ്പാ യോഗ്യത (Loan Eligibility) പരിശോധിച്ച്, ലഭിക്കാവുന്ന തുകയ്ക്കനുസരിച്ചുള്ള ബജറ്റിൽ വീട് തിരഞ്ഞെടുക്കുക.

ALSO READ;ഹലാൽ സൗകര്യങ്ങളിൽ 100-ൽ 100..! മുസ്‌ലിം സഞ്ചാരികളുടെ പറുദീസയായി യു.എ.ഇ

വായ്പ എടുത്തശേഷം കാര്യങ്ങൾ അവസാനിക്കുന്നില്ല. ഇടയ്ക്കിടെ വായ്പയുടെ തിരിച്ചടവ് രീതികളും പലിശ നിരക്കുകളും അവലോകനം ചെയ്യുന്നത് അധിക ബാധ്യത ഒഴിവാക്കാൻ സഹായിക്കും. വായ്പയെടുക്കും മുൻപ് കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തിയാൽ മാത്രം മതി, വീട് ബാധ്യതയല്ല, മറിച്ച് മികച്ചൊരു ആസ്തിയായി മാറും.

Share Email
Top