കൈവിടരുത്, എന്ത് ചെയ്താലും അധികമാകില്ല..! ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉടൻ നൽകണം’ പിണറായി വിജയൻ

രക്ഷാപ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ വാങ്ങാൻ ഉൾപ്പെടെയായി കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഈ കുടുംബത്തിനുണ്ട്. ഈ വായ്പ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം

കൈവിടരുത്, എന്ത് ചെയ്താലും അധികമാകില്ല..! ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉടൻ നൽകണം’ പിണറായി വിജയൻ
കൈവിടരുത്, എന്ത് ചെയ്താലും അധികമാകില്ല..! ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉടൻ നൽകണം’ പിണറായി വിജയൻ

റ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ ബലികഴിച്ച ഒരു മനുഷ്യനോട് സമൂഹം കാട്ടേണ്ട കടപ്പാടുകൾ എത്രത്തോളമുണ്ടെന്ന് ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കണ്ണൂരിൽ രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശി രാജേഷിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജേഷിന്റെ കുടുംബം ഒരു കാരണവശാലും അനാഥമാകാൻ പാടില്ലെന്നും, ഭാര്യക്ക് സർക്കാർ ജോലി നൽകുന്ന കാര്യം ഒട്ടും നീട്ടിക്കൊണ്ടുപോകരുതെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ മുൻപ് മാതൃകയാക്കിയ കാര്യങ്ങൾ നടപ്പിലാക്കണമെന്നും, അതിനേക്കാൾ കൂടുതൽ ചെയ്യാൻ സാധിച്ചാൽ അതാണ് ഏറ്റവും നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ഇതിനിടയിൽ രാജേഷിന്റെ മൃതദേഹത്തോട് അങ്ങേയറ്റത്തെ അനാദരവാണ് കാണിച്ചതെന്നും, അത് പൊതുസമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും പിണറായി വിജയൻ തുറന്നടിച്ചു. അപരന് വേണ്ടി ജീവൻ നൽകിയ മനുഷ്യനെ എല്ലാം മറന്ന് ആദരിക്കുന്ന കേരളീയ സമൂഹത്തിൽ അത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സാഹചര്യം വളരെ പരിതാപകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രക്ഷാപ്രവർത്തനത്തിനാവശ്യമായ സാമഗ്രികൾ വാങ്ങാൻ ഉൾപ്പെടെയായി കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്കിലും മറ്റൊരു ബാങ്കിലുമായി 29 ലക്ഷത്തിലധികം രൂപയുടെ കടബാധ്യത ഈ കുടുംബത്തിനുണ്ട്. ഈ വായ്പ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

ALSO READ;ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’! ഇതുവരെ ഒഴിവാക്കിയത് എന്തുകൊണ്ട്?

എട്ട്, ഒൻപത് ക്ലാസുകളിൽ പഠിക്കുന്ന രണ്ട് കുട്ടികളാണ് രാജേഷിനുള്ളത്. അവരുടെ വിദ്യാഭ്യാസ ചെലവുകൾ പൂർണ്ണമായും സർക്കാർ ഏറ്റെടുക്കണമെന്നും, വളരെ ശോചനീയമായ അവസ്ഥയിലുള്ള കുടുംബത്തിന് പുതിയൊരു വീട് നിർമ്മിച്ചു നൽകാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാര്യക്ക് ജോലി നൽകുന്നതിനൊപ്പം കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷിതമാക്കേണ്ടത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണ്ണൂരിലെ സന്ദർശനത്തിന് പുറമെ, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ കരുംകുളം പുല്ലുവിള സ്വദേശി ജോണിന്റെ വീടും പിണറായി വിജയൻ സന്ദർശിച്ചിട്ടുണ്ട്.

Share Email
Top