വിഷപ്പുകയിൽ തലസ്ഥാനം! ഡൽഹി സ്കൂളുകളിൽ കടുത്ത ജാഗ്രത, അസംബ്ലികളും കായിക പരിശീലനവും നിർത്തിവെച്ചു

മലിനീകരണം കടുക്കുമ്പോൾ കുട്ടികളും അധ്യാപകരും മാസ്ക് ധരിക്കാൻ സ്കൂൾ അധികൃതർ നിർദ്ദേശം നൽകണം

വിഷപ്പുകയിൽ തലസ്ഥാനം! ഡൽഹി സ്കൂളുകളിൽ കടുത്ത ജാഗ്രത,  അസംബ്ലികളും കായിക പരിശീലനവും നിർത്തിവെച്ചു
വിഷപ്പുകയിൽ തലസ്ഥാനം! ഡൽഹി സ്കൂളുകളിൽ കടുത്ത ജാഗ്രത,  അസംബ്ലികളും കായിക പരിശീലനവും നിർത്തിവെച്ചു

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാരം കുത്തനെ വഷളായി എയർ ക്വാളിറ്റി ഇൻഡക്സ് 377-ൽ എത്തിയതോടെ ദേശീയ തലസ്ഥാനം കടുത്ത ആശങ്കയിലാണ്. നഗരത്തിലെ 22 നിരീക്ഷണ കേന്ദ്രങ്ങളിൽ മലിനീകരണ തോത് ‘വളരെ മോശം’ അവസ്ഥയിൽ നിന്നും ഗുരുതരമായ പരിധിയിലേക്ക് അടുക്കുകയാണ്. ദീപാവലി ആഘോഷങ്ങൾ കൂടി അടുക്കുന്നതോടെ വായു മലിനീകരണം ഇനിയും വർധിക്കാനാണ് സാധ്യത.

ഈ സാഹചര്യത്തിൽ, ദീപാവലി അവധിക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റും സ്കൂൾ മാനേജ്‌മെന്റുകളും പ്രത്യേക നടപടികൾ സ്വീകരിച്ചു വരുന്നു. പടക്കങ്ങൾ പൊട്ടിക്കുന്നതിന്റെ ആഘാതത്തെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനായി നവംബർ 5, 6 തീയതികളിൽ പ്രത്യേക അസംബ്ലികൾ സംഘടിപ്പിക്കാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകുന്ന ചിത്രരചന, പോസ്റ്റർ നിർമ്മാണം, ഉപന്യാസ രചന, സംവാദങ്ങൾ തുടങ്ങിയ മത്സരങ്ങളും സ്കൂളുകളിൽ സംഘടിപ്പിക്കുന്നുണ്ട്.

Also Read:ആകാശത്ത് കരിയർ പണിയാം; ഇൻഡിഗോ ക്യാബിൻ ക്രൂ അഭിമുഖം കൊച്ചിയിൽ!

മലിനീകരണ തോത് നിയന്ത്രണാതീതമാകുമ്പോൾ കുട്ടികളെ സംരക്ഷിക്കാൻ പുറത്തെ കായിക പരിശീലനങ്ങൾ, പ്രഭാത അസംബ്ലികൾ, വിനോദയാത്രകൾ എന്നിവ ഒഴിവാക്കി പകരം ഇൻഡോർ പ്രവർത്തനങ്ങളിലേക്ക് മാറാനാണ് ഡൽഹിയിലെ സ്വകാര്യ സ്കൂളുകളുടെ തീരുമാനം. ക്ലാസ് മുറികളിലെ വായു ശുദ്ധീകരിക്കാൻ എയർ പ്യൂരിഫയറുകളും ചെടികളും സ്ഥാപിക്കുന്നതിനൊപ്പം സ്കൂൾ പരിസരത്ത് വെള്ളം തളിച്ച് പൊടിപടലങ്ങൾ തടയാനും മാലിന്യങ്ങൾ കത്തിക്കുന്നത് പൂർണ്ണമായി ഒഴിവാക്കാനും തീരുമാനമായിട്ടുണ്ട്.

മലിനീകരണം കടുക്കുമ്പോൾ കുട്ടികളും അധ്യാപകരും മാസ്ക് ധരിക്കാൻ സ്കൂൾ അധികൃതർ നിർദ്ദേശം നൽകണം. പ്രത്യേകിച്ച് ആസ്ത്മയോ മറ്റ് ശ്വാസകോശ രോഗങ്ങളോ ഉള്ള കുട്ടികളെ തിരിച്ചറിഞ്ഞ് ആവശ്യമായ ഇൻഹേലറുകൾ കൈവശമുണ്ടെന്ന് ഉറപ്പാക്കുകയും മാതാപിതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തുകയും വേണം. ഭാവിയിൽ സാഹചര്യം കൂടുതൽ വഷളാകുകയാണെങ്കിൽ പെട്ടെന്ന് തന്നെ ഓൺലൈൻ ക്ലാസുകളിലേക്ക് മാറാനുള്ള മുൻകരുതലുകളും സ്കൂളുകൾ ഒരുക്കിവെക്കുന്നുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top