CMDRF

കറുത്ത വസ്ത്രം ധരിച്ചെത്തരുത്; വിചിത്ര തീരുമാനവുമായി സ്‌കൂള്‍ അധികാരികള്‍

കറുത്ത വസ്ത്രം ധരിച്ചെത്തരുത്; വിചിത്ര തീരുമാനവുമായി സ്‌കൂള്‍ അധികാരികള്‍
കറുത്ത വസ്ത്രം ധരിച്ചെത്തരുത്; വിചിത്ര തീരുമാനവുമായി സ്‌കൂള്‍ അധികാരികള്‍

ടെക്‌സാസിലെ ഒരു സ്‌കൂളിലാണ് അടുത്തിടെ ഈ വിചിത്ര തീരുമാനം എടുത്തത്. കറുത്ത വസ്ത്രം നിരോധിച്ചുകൊണ്ടുള്ള ഈ തീരുമാനം വലിയ വിമര്‍ശനം നേരിടുകയാണ്. എല്‍ പാസോ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്റ്റിന്റെ ഭാഗമായ ചാള്‍സ് മിഡില്‍ സ്‌കൂളിലാണ് ഈ കറുത്ത വസ്ത്രങ്ങള്‍ നിരോധിച്ചിരിക്കുന്നത്. അതിന് കാരണമായി പറഞ്ഞത് കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യത്തെ ബാധിക്കും എന്നതായിരുന്നു.

ചാള്‍സ് മിഡില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിക്ക് ഡിസാന്റിസ് പറയുന്നത്, ഈ ആഴ്ച ആദ്യം തന്നെ മാതാപിതാക്കളുമായി പുതിയ നയത്തെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു എന്നാണ്. കറുത്ത ടോപ്പും ബോട്ടവും ധരിക്കരുത് എന്നാണ് പറയുന്നത്. സന്തോഷവും ആരോഗ്യവുമുള്ള കുട്ടികളേക്കാള്‍, വിഷാദികളായ, മാനസികാരോഗ്യക്കുറവുള്ള, അക്രമവാസന കൂടിയ നിറമായിട്ടാണ് പ്രിന്‍സിപ്പല്‍ കറുപ്പിനെ സൂചിപ്പിക്കുന്നത്.

എന്നാല്‍, ഈ തീരുമാനം വലിയ വിമര്‍ശനത്തിനും ചര്‍ച്ചയ്ക്കും വഴിവെച്ചു. മാനസികാരോഗ്യവും വസ്ത്രത്തിന്റെ നിറവും തമ്മില്‍ എന്താണ് ബന്ധമെന്നായിരുന്നു മിക്കവരും ചോദിച്ചത്. മാനസികാരോഗ്യക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കുന്നത് കുട്ടികളുടെ അനുഭവങ്ങളും അവരുടെ മനസിനകത്തുള്ള കാര്യങ്ങളും ആണ്. അവിടെ വസ്ത്രത്തിന് എന്താണ് പങ്ക് എന്നും ഒരുപാട് പേര്‍ ചോദിച്ചു. ഈ തീരുമാനത്തെ വിമര്‍ശിക്കുന്നവരാണ് ഭൂരിഭാഗം പേരും. കറുത്ത നിറത്തിലുള്ള വസ്ത്രം എങ്ങനെയാണ് കുട്ടികളുടെ സന്തോഷത്തെ സ്വാധീനിക്കുന്നത് എന്നും പലരും ചോദിച്ചു. അതേസമയം സ്‌കൂള്‍ പറയുന്നത്, ഇതൊരു തീരുമാനമല്ല, ഒരു നിര്‍ദ്ദേശം മുന്നോട്ട് വച്ചു എന്ന് മാത്രമേയുള്ളൂ എന്നാണ്.

Top