തിരഞ്ഞു കഷ്ടപ്പെടേണ്ട, ഇഷ്ടമുള്ള വീഡിയോകള്‍ ‘യുവര്‍ ക്യൂ’ റെക്കമന്‍ഡ് ചെയ്യും

തങ്ങളുടെ യൂസേഴ്സിന് സുഗമവും സൗകര്യപ്രദവുമായ ബ്രൗസിംഗ് അനുഭവം നല്‍കുന്നതിനാണ് റെക്കമെന്‍ഡഡ് വീഡിയോസ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് യൂട്യൂബ് വ്യക്തമാക്കി

തിരഞ്ഞു കഷ്ടപ്പെടേണ്ട, ഇഷ്ടമുള്ള വീഡിയോകള്‍ ‘യുവര്‍ ക്യൂ’ റെക്കമന്‍ഡ് ചെയ്യും
തിരഞ്ഞു കഷ്ടപ്പെടേണ്ട, ഇഷ്ടമുള്ള വീഡിയോകള്‍ ‘യുവര്‍ ക്യൂ’ റെക്കമന്‍ഡ് ചെയ്യും

പയോക്താക്കളെ പ്രീമിയം പ്ലാന്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് യൂട്യൂബ്. ആന്‍ഡ്രോയ്ഡിലുളള യൂട്യൂബ് പ്രീമിയത്തില്‍ ‘യുവര്‍ ക്യൂ’ സെക്ഷനിലാണ് ‘റെക്കമെന്‍ഡഡ് വീഡിയോസ്’ എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഇത് ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ തങ്ങള്‍ കാണാന്‍ ഉദ്ദേശിക്കുന്ന അടുത്ത വീഡിയോ കണ്ടെത്താന്‍ ഉപയോക്താക്കളെ സഹായിക്കും. തങ്ങളുടെ യൂസേഴ്സിന് സുഗമവും സൗകര്യപ്രദവുമായ ബ്രൗസിംഗ് അനുഭവം നല്‍കുന്നതിനാണ് റെക്കമെന്‍ഡഡ് വീഡിയോസ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചതെന്ന് യൂട്യൂബ് വ്യക്തമാക്കി.

പുതിയ വീഡിയോ തിരയുന്നതിനുളള സമയം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് മാത്രമല്ല, പേഴ്സണലൈസ്ഡ് വീഡിയോ സജഷന്‍സ് നൽകുകയും ചെയ്യും. സാധാരണയായി നമ്മുടെ വാച്ച് ലിസ്റ്റുമായി ബന്ധമില്ലാത്ത വീഡിയോകളാണ് യുവര്‍ ക്യൂ സെക്ഷനില്‍ സജഷനായി ഉണ്ടാവുക. എന്നാല്‍ പുതിയ ഫീച്ചര്‍ വരുന്നതോടു കൂടി നമ്മള്‍ കാണുന്ന വീഡിയോകളുമായി ബന്ധപ്പെട്ട വീഡിയോകളാകും റെക്കമെന്‍ഡഡ് വീഡിയോസില്‍ വരിക. യൂട്യൂബില്‍ യുവര്‍ ക്യൂ സെക്ഷനിലേക്ക് ഒരു വീഡിയോ ചേര്‍ത്തു കഴിഞ്ഞാല്‍ പിന്നീട് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നമ്മുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ചുളള വീഡിയോ റെക്കമെന്‍ഡേഷനായിരിക്കും ലഭ്യമാകുക.

Also Read: ജിബിലി വൈബിൽ ലോകം; നിയന്ത്രിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് ആള്‍ട്ട്മാന്‍

അടുത്തിടെ പ്രീമിയം ലൈറ്റ് എന്നൊരു ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചിരുന്നു. പ്രീമിയം അക്കൗണ്ട് എടുക്കാന്‍ പണമില്ലാത്തവര്‍ക്കായാണ് യൂട്യൂബ് ലൈറ്റ് പ്ലാന്‍ അവതരിപ്പിച്ചത്. പ്രീമിയം സബ്സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാല്‍ പ്രീമിയം ലൈറ്റ് ലഭ്യമാകും. പ്രീമിയം ലൈറ്റ് പ്ലാനിൽ പരസ്യങ്ങള്‍ കുറവായിരിക്കും. കുറഞ്ഞ രീതിയില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രീമിയം സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുകയാണ് ഇതുവഴി യൂട്യൂബിന്റെ ലക്ഷ്യം. നിലവില്‍ യൂട്യൂബ് പ്രീമിയത്തിന് 149 രൂപയാണ് നിരക്ക്. പ്രീമിയം ലൈറ്റിന് 89 രൂപയായിരിക്കും നല്‍കേണ്ടി വരിക.

Share Email
Top