വാഷിങ്ടണ്‍: കോര്‍പ്പറേറ് നികുതി കുറക്കുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 15 ശതമാനമായി നികുതി കുറക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് ഓഹരി വിപണി തുറക്കുന്നതിന് തൊട്ട് മുമ്പായാണ് ട്രംപിന്റെ പ്രഖ്യാപനം എത്തിയത്.
Also Read: അസദ് സർക്കാരും ഇസ്രയേലും തമ്മിൽ രഹസ്യ ഇടപാടുകൾ?
21 ശതമാനമുണ്ടായിരുന്ന നികുതി 15 ശതമാനമാക്കി കുറക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. കോര്‍പ്പറേറ്റ് മേഖലക്കായി പ്രത്യേക ഇന്‍സെന്റീവ് ഏര്‍പ്പെടുത്തുമെന്നും ട്രംപ് അറിയിച്ചു. ഇതിനൊപ്പം മൂലധന ലാഭത്തില്‍ നിന്നും ഡിവിഡന്റില്‍ നിന്നുമുള്ള നികുതിയും കുറക്കാനും ട്രംപിന് പദ്ധതിയുണ്ട്. ഇക്കാര്യം ഉപദേശകരുമായി ചര്‍ച്ച ചെയ്യുകയാണെന്നും നിയുക്ത യു.എസ് പ്രസിഡന്റ് അറിയിച്ചു.