വാഷിംഗ്ടണ്‍: ടെഹ്‌റാനില്‍ നിന്ന് ഉടനടി ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാര്‍ ഒപ്പിടേണ്ടതായിരുന്നുവെന്ന് ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. ഇറാന് ഒരു ആണവായുധം ഉണ്ടാകാന്‍ പാടില്ല. താന്‍ ഇത് പലതവണ പറഞ്ഞിട്ടുള്ളതാണ്. ടെഹ്‌റാന്‍ ഉടനടി ഒഴിപ്പിക്കണമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇസ്രയേലുമായുള്ള നിലവിലെ സംഘര്‍ഷത്തില്‍ ഇറാന്‍ വിജയിക്കില്ലെന്ന് ഡോണള്‍ഡ് ട്രംപ്. വൈകുന്നതിനു മുമ്പ് ഇറാന്‍ ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കാനഡയില്‍ നടന്നുകൊണ്ടിരിക്കുന്ന ജി 7 യോഗത്തില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
Also Read: ഇറാൻ്റെ അജ്ഞാത സംഘങ്ങൾ നെതന്യാഹുവിനെയും ട്രംപിനെയും ലക്ഷ്യമിടുമോ എന്ന് പരക്കെ ആശങ്ക
”ഇറാന്‍ ഏതെങ്കിലും വിധത്തിലോ രൂപത്തിലോ നമ്മളെ ആക്രമിച്ചാല്‍, അമേരിക്കന്‍ സായുധ സേനയുടെ മുഴുവന്‍ ശക്തിയും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തില്‍ നിങ്ങളുടെ മേല്‍ പതിക്കും” ഇറാനു ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇസ്രയേലുമായും ഇറാനുമായും ബന്ധപ്പെട്ട ജി 7 പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ ട്രംപ് ഉദ്ദേശിക്കുന്നില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, അമേരിക്കന്‍ പൗരന്മാര്‍ ഇസ്രയേലിലേക്ക് യാത്ര ചെയ്യരുതെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലെവല്‍ 4 ( ഉീ ചീ േഠൃമ്‌ലഹ) മുന്നറിയിപ്പ് നിലവില്‍ വന്നു. അമേരിക്കയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള സര്‍വീസുകള്‍ എയര്‍ലൈനുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.