CMDRF

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഡോം ​ഖ​ത്ത​ർ

ഡോം ഖത്തറിന്റെ സഹായധനം അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ ഐ.സി.ബി.എഫ് ഭാരവാഹികള്‍ക്ക് കൈമാറി

വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഡോം ​ഖ​ത്ത​ർ
വ​യ​നാ​ടി​ന് കൈ​ത്താ​ങ്ങാ​യി ഡോം ​ഖ​ത്ത​ർ

ദോഹ: വയനാട് പ്രളയ ദുരന്തനിവാരണത്തിന് ഖത്തറിലെ കൂട്ടായ്മകളില്‍നിന്നും മറ്റുമായി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം നടത്തുന്ന ധന സമാഹരണത്തിന് കൈത്താങ്ങായി മലപ്പുറം ജില്ലക്കാരുടെ പൊതു കൂട്ടായ്മ ഡയസ്‌പോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍).

ഡോം ഖത്തറിന്റെ സഹായധനം അംഗങ്ങളുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ ഐ.സി.ബി.എഫ് ഭാരവാഹികള്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കിയ ഡോം മുഖ്യരക്ഷാധികാരിയും സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടറുമായ മാടപ്പാട്ട് അബൂബക്കറിനെ ഡോം സെക്രട്ടേറിയറ്റ് അഭിനന്ദിച്ചു. സഹായധന കൈമാറല്‍ ചടങ്ങിന് ഡോം ജനറല്‍ സെക്രട്ടറി മൂസ താനൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഉസ്മാന്‍ കല്ലന്‍ അധ്യക്ഷത വഹിച്ചു. ഡോം പ്രവര്‍ത്തനങ്ങളെ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അഭിനന്ദിച്ചു. സെക്രട്ടറി സിദ്ദീഖ് ചെറുവല്ലൂര്‍ നന്ദി പറഞ്ഞു.

Top