15,000ത്തോളം പേർ പങ്കെടുക്കും: ദോഹ മാരത്തൺ ജനുവരി 17 ന്

42 കി.മീ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21 കി. മീ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ എന്നിവക്കു പുറമെ, 10 കി.മീ, 5 കി.മി എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്

15,000ത്തോളം പേർ പങ്കെടുക്കും: ദോഹ മാരത്തൺ ജനുവരി 17 ന്
15,000ത്തോളം പേർ പങ്കെടുക്കും: ദോഹ മാരത്തൺ ജനുവരി 17 ന്

ദോഹ: ദോഹ മാരത്തണില്‍ 15000 പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍. ഈ മാസം 17 നാണ് ഉരീദു ദോഹ മാരത്തണ്‍ നടക്കുന്നത്. 140 രാജ്യങ്ങളില്‍ നിന്നുള്ള പ്രഫഷണല്‍-അമേച്വര്‍ ഓട്ടക്കാര്‍ പങ്കെടുക്കും.42 കി.മീ ദൈര്‍ഘ്യമുള്ള ഫുള്‍ മാരത്തണ്‍, 21 കി. മീ ദൈര്‍ഘ്യമുള്ള ഹാഫ് മാരത്തണ്‍ എന്നിവക്കു പുറമെ, 10 കി.മീ, 5 കി.മി എന്നീ ഇനങ്ങളിലും മത്സരങ്ങളുണ്ട്. ഫുള്‍ മാരത്തണ്‍ രാവിലെ ആറിന് ആരംഭിക്കും. ഹാഫ് മാരത്തണ്‍ 7.20നാണ് തുടങ്ങുക.

Also Read: റി​സ​ർ​വ് വി​മാ​നം ‘ബോ​യി​ങ്​ 787-9’ റിയാദിലെത്തി

21 കി.മീ വരെ വിഭാഗങ്ങളില്‍ ഭിന്നശേഷിക്കാരായ മത്സരാര്‍ഥികള്‍ക്ക് സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ഷെറാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കില്‍ നിന്ന് തുടങ്ങുന്ന മാരത്തണ്‍ ദോഹ കോര്‍ണിഷിലൂടെ ചുറ്റി, സ്റ്റാര്‍ട്ടിങ് പോയിന്റില്‍ തന്നെ സമാപിക്കും. വിവിധ വിഭാഗങ്ങളില്‍ വിജയികളാവുന്നവര്‍ക്ക് വന്‍തുകയാണ് സമ്മാനം. മത്സരത്തിലൂടെ സമാഹരിക്കുന്ന തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെക്കും.

Share Email
Top