കൊല്ലം: പുനലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഡോക്‌ടർക്ക് ഗുരുതര പരുക്ക്. മുൻ ഡിഎംഒയും നിലവിൽ പുനലൂർ പ്രണവം ആശുപത്രിയിലെ സീനിയർ ഡോക്ടറുമായ പുഷ്‌പാംഗതനാണ് അപകടത്തിൽ ഗുരുതര പരുക്കേറ്റത്. ഇന്നലെ രാത്രി പുനലൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടം ഉണ്ടായത്. തലയ്ക്ക് അടക്കം പരുക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുചക്ര വാഹനത്തിലുണ്ടായിരുന്ന പുനലൂർ സ്വദേശികളായ യുവാക്കൾക്കും റോഡിൽ വീണ് പരുക്കേറ്റു. സംഭവത്തിൽ പൊലീസ് വാഹനം കസ്റ്റഡിയിൽ എടുത്തു.
കൊല്ലത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഡോക്‌ടർക്ക് ഗുരുതര പരുക്ക്
തലയ്ക്ക് അടക്കം പരുക്കേറ്റ ഡോക്ടർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്






