ഡോക്ടറെ മർദ്ദിച്ചു, മൊബൈൽ ഫോണുകൾ കവർന്നു! യുവനടി അതുല്യ ചന്ദ്രൻ കൊച്ചിയിൽ അറസ്റ്റിൽ

കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്

ഡോക്ടറെ മർദ്ദിച്ചു, മൊബൈൽ ഫോണുകൾ കവർന്നു! യുവനടി അതുല്യ ചന്ദ്രൻ കൊച്ചിയിൽ അറസ്റ്റിൽ
ഡോക്ടറെ മർദ്ദിച്ചു, മൊബൈൽ ഫോണുകൾ കവർന്നു! യുവനടി അതുല്യ ചന്ദ്രൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി: യുവ ഡോക്ടറെ ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ഈ മാസം രണ്ടിനായിരുന്നു സംഭവം. ആക്രമണത്തിന് ഇരയായ ഡോക്ടറുടെ മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ പ്രതികൾ കവർന്നതായും പരാതിയുണ്ട്.

കടവന്ത്ര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത്. കേസിൽ അതുല്യ ചന്ദ്രൻ ഉൾപ്പെടെ ആകെ പന്ത്രണ്ട് പ്രതികളാണുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Share Email
Top