അറിയാമോ പ്രൂൺസിനെക്കുറിച്ച്

അയേൺ ധാരാളം അടങ്ങിയ പ്രൂൺസ് വിളർച്ചയെ തടയാനും ഗുണം ചെയ്യും

അറിയാമോ പ്രൂൺസിനെക്കുറിച്ച്
അറിയാമോ പ്രൂൺസിനെക്കുറിച്ച്

രോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒരു പഴമാണ് പ്ലം. ആൻറി ഓക്സിഡന്റുകളും ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയ ഉണങ്ങിയ പ്ലം അഥവാ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കുടലിൻറെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

പ്ലം പഴത്തിൽ വിറ്റാമിൻ എ, ബി, സി, കെ, പൊട്ടാസ്യം, പ്രോട്ടീൻ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. അതുപോലെ ആൻറി ഓക്സിഡൻറുകളും ബോറോണും ധാരാളം അടങ്ങിയ പ്രൂൺസ് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയമായ ‘ഓസ്റ്റിയോപൊറോസിസ്’ സാധ്യതയെ തടയാനും സഹായിക്കും.

Also Read: ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ വിറ്റാമിന്‍ ഡിയുടെ കുറവാകാം..

ഫൈബർ ധാരാളം അടങ്ങിയ പ്രൂൺസ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വയർ വീർത്തിരിക്കുന്നത് തടയാനും മലബന്ധം അകറ്റാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കുന്നു. അയേൺ ധാരാളം അടങ്ങിയ പ്രൂൺസ് വിളർച്ചയെ തടയാനും ഗുണം ചെയ്യും. പ്രമേഹ രോഗികൾക്കും കഴിക്കാവുന്ന മികച്ച ഒരു ഡ്രൈ ഫ്രൂട്ടാണിത്. പ്രൂൺസിൻറെ ഗ്ലൈസെമിക് ഇൻഡെക്സ് കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ഇവ സഹായിക്കും.

ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ആൻറി ഓക്സിഡൻറുകളും അടങ്ങിയ പ്രൂൺസ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും അതുവഴി ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിൻ എ ധാരാളം അടങ്ങിയ പ്രൂൺസ് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

Top