‘എച്ച്എംപി വെെറസ്’ ഭയപ്പെടണോ ! വിദ​ഗ്ധർ പറയുന്നു

അണുബാധ പടരുന്നത് തടയാൻ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നാണ് മുൻ എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറയുന്നത്

‘എച്ച്എംപി വെെറസ്’ ഭയപ്പെടണോ ! വിദ​ഗ്ധർ പറയുന്നു
‘എച്ച്എംപി വെെറസ്’ ഭയപ്പെടണോ ! വിദ​ഗ്ധർ പറയുന്നു

പുതുവർഷം പിറവി കൊണ്ടപ്പോൾ തന്നെ നമ്മെ ഏറെ ആശങ്കപ്പെടുത്തിയ ഒന്നായിരുന്നു എച്ച്എംപിവി. അഥവാ ഹ്യൂമൻ മെറ്റാപ് ന്യുമോ വൈറസ്. യാഥാർത്ഥ്യത്തിൽ ഇതൊരു പഴയ വൈറസാണ്. 2001 ഇൽ കണ്ടുപിടിച്ച ഈ വൈറസിന് നിരവധി വകഭേദങ്ങളുണ്ട്. സാധാരണയായി ഈ വെെറസ് ജലദോഷം പോലുള്ള നേരിയ രോഗത്തിന് മാത്രമാണ് ഇടയാക്കുന്നത്. എന്നാൽ ശിശുക്കളിലും, ഗർഭിണികളിലും പ്രായമായവരിലും അല്ലെങ്കിൽ രോഗാവസ്ഥയുള്ളവരിലും ഇത് ഗുരുതര ന്യുമോണിയയ്ക്ക് കാരണമാകും. കൂടാതെ, ഇത് ശ്വസന പ്രശ്നങ്ങൾക്കും ആശുപത്രിവാസത്തിനും ഇടയാക്കും. അതോടൊപ്പം പ്രതിരോധശേഷി കുറയുമ്പോൾ വെെറസ് അതിവേ​ഗം പകരുകയും ചെയ്യുന്നു. അണുബാധ പടരുന്നത് തടയാൻ തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നാണ് മുൻ എയിംസ് ഡയറക്ടർ ഡോ രൺദീപ് ഗുലേറിയ പറയുന്നത്.

Also Read :സ്ഥിരമായി പോണിടെയില്‍ ട്രാക്ഷൻ അലോപ്പീസിയയിലേക്ക് വഴിവെച്ചേക്കാം

ലക്ഷണങ്ങൾ

FEVER- SYMBOLIC IMAGE

ഫ്ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മൽ എന്നിങ്ങനെയെല്ലാണ് വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത. കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി. ബാധിച്ചവരിലും കണ്ടു വരുന്നത്. പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഗുരതര മാകാനുള്ള സാധ്യത കൂടുതൽ. രോഗാവസ്ഥ ഗുരുതരമാകുന്നതിൽ കൊവിഡ് വ്യാപനത്തിനു ശേഷമുള്ള ശാരീരിക അവസ്ഥകളും, തണുപ്പും പ്രധാന പങ്കുവഹിക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

WEAR MASK

എച്ച്എംപി വൈറസിനെ പ്രതിരോധിക്കാൻ കഴിയുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതും ആന്റിവൈറൽ മരുന്നുകൾ ഇല്ലാത്തതും ഈ സാഹചര്യത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ചൈനയിൽ ഇതിനോടകം തന്നെ വിരവധിപ്പേരിലേക്ക് വൈറസ് പടർന്നിട്ടുണ്ട്. കുട്ടികളില്‍ ന്യുമോണിയ വര്‍ധിക്കുന്നതും ഏറെ ആശങ്ക ഉയർത്തുകയാണ്. എങ്കിലും പൊതുവായി ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.

എച്ച്എംപിവി യെ കൊവിഡ് 19ൽ നിന്ന് വേർതിരിച്ചറിയാൻ പ്രത്യേക ലക്ഷണങ്ങളൊന്നുമില്ല, എന്നാൽ എച്ച്എംപിവിയും മറ്റ് ശ്വാസകോശ സംബന്ധമായ വൈറസുകളും പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിന് തിരക്കേറിയ സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കുക, അടുത്ത സമ്പർക്കം ഒഴിവാക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക, തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. കണ്ണോ, കൈകളോ വായോ തൊടുന്നതിനു മുൻപ് കൈകൾ വൃത്തിയാക്കിയിരിക്കണം. മലിനമായുള്ള പ്രതലങ്ങളുമായുള്ള സമ്പർക്കവും രോഗവ്യാപനത്തിന് കാരണമാകും. രോഗികളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

Also Read :എന്താണ് റാബിറ്റ് ഫീവർ ? ലക്ഷണങ്ങളെന്തൊക്കെ

ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നതനുസരിച്ച് ആശങ്കപ്പെടേണ്ട ഒരു സാഹചര്യമൊന്നും നിലവിലില്ല. എന്നാൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം രോഗം നിർണയിക്കുകയോ രോഗത്തിനുള്ള ബദൽ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക.

Share Email
Top